RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Free Namma Metro Travel for RCB vs GT Final Fans in Bengaluru: എവിടെ വാഹനം പാര്‍ക്ക് ചെയ്യും, എങ്ങനെ യാത്ര ചെയ്യും തുടങ്ങി യാതൊരുവിധ ടെന്‍ഷനും ഇല്ലാതെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ പോകാം എന്ന ഓഫറാണ് കണ്‍ഫേം ടികെടി മുന്നോട്ടുവെക്കുന്നത്. എല്ലാ മെട്രോ ലൈനുകളിലും മെയ് 31ന് മാത്രമാണ് ഓഫര്‍ ബാധകമായിട്ടുള്ളത്.
ബെംഗളൂരു: മെയ് 31ന് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ മത്സരം കാണാന്‍ ആര്‍സിബി ആരാധകര്‍ക്ക് ഗംഭീര ഓഫറുമായി ബിടുസി ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിങ് ആന്‍ഡ് ട്രാവല്‍ യൂട്ടിലിറ്റി പ്ലാറ്റ്‌ഫോമായ (ഇക്‌സിഗോ ഗ്രൂപ്പ് കമ്പനി) കണ്‍ഫേം ടികെടി. ബെംഗളൂരു നമ്മ മെട്രോയില്‍ സൗജന്യയാത്രയാണ് ആര്‍സിബി ആരാധകര്‍ക്കായി കണ്‍ഫേം ടികെടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ടിക്കറ്റുകള്‍ കണ്‍ഫേം ടികെടി ആപ്പ് വഴി നേരിട്ട് ബുക്ക് ചെയ്യാം.
കണ്‍ഫേം ടികെടി വഴി സൗജന്യ മെട്രോ യാത്ര
എവിടെ വാഹനം പാര്‍ക്ക് ചെയ്യും, എങ്ങനെ യാത്ര ചെയ്യും തുടങ്ങി യാതൊരുവിധ ടെന്‍ഷനും ഇല്ലാതെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ പോകാം എന്ന ഓഫറാണ് കണ്‍ഫേം ടികെടി മുന്നോട്ടുവെക്കുന്നത്. എല്ലാ മെട്രോ ലൈനുകളിലും മെയ് 31ന് മാത്രമാണ് ഓഫര്‍ ബാധകമായിട്ടുള്ളത്.
എങ്ങനെ ക്ലെയിം ചെയ്യാം?
കണ്‍ഫേം ടികെടി ആപ്പ് തുറന്ന്, മെട്രോ ടിക്കറ്റുകളിലേക്ക് പോകാം. ഇവിടെ വേണം നിങ്ങളുടെ സൗജന്യയാത്ര ബുക്ക് ചെയ്യാന്‍. ഒരു ഉപയോക്താവിന് രണ്ട് തവണ മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ. പരമാവധി 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് സൗജന്യയാത്ര.
ആര്‍സിബി vs ജിടി ഫൈനല്‍ മത്സരം എവിടെ വെച്ച്?
2026ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗ്രാന്‍ഡ് ഫിനാലെ മത്സരങ്ങള്‍ നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) ഗുജറാത്ത് ടൈറ്റന്‍സും (ജിടി) തമ്മിലാണ് ഫൈനല്‍ മത്സരം.
ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. ഏകദേശം 1.3 ലക്ഷം പേര്‍ മത്സരം കാണാനായി ഇങ്ങോട്ടേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. തിരക്ക് നിയന്ത്രിക്കാനായി 4.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കും.
ഐപിഎല്‍ ടിക്കറ്റുകള്‍ എവിടെ നിന്ന് എടുക്കാം?
2026ലെ ഐപിഎല്‍ പ്ലേഓഫുകള്‍ക്കും ഫൈനലിലേക്കുള്ള ഔദ്യോഗിക ടിക്കറ്റ് പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഡിസ്ട്രിക്റ്റ് ബൈ സൊമോറ്റോയെ നിയമിച്ചിരുന്നു. ബുക്ക്‌മൈഷോ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.
സൊമോറ്റോ വഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
- ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് തുറന്ന് ഐപിഎല്‍ 2026 ഫൈനല്‍ എന്ന് സെര്‍ച്ച് ചെയ്യാം.
- അഹമ്മദാബാദ് ഫൈനല്‍ മത്സരം തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റുകള്‍ തിരഞ്ഞെടുക്കാം.
- ശേഷം വിശദാംശങ്ങള്‍ നല്‍കി, പണമടച്ച്, ബുക്കിങ് സ്ഥിരീകരിക്കാം.
- മത്സര ദിവസത്തിന് മുമ്പ് അഹമ്മദാബാദിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഫിസിക്കല്‍ ടിക്കറ്റും എടുക്കാവുന്നതാണ്.
ബുക്ക്‌മൈഷോയില്‍ എങ്ങനെ ടിക്കറ്റെടുക്കാം?
- ബുക്ക്‌മൈഷോ ആപ്പ് തുറന്ന് ഐപിഎല്‍ 2026 ഫൈനല്‍ എന്നത് തിരഞ്ഞെടുക്കാം.
- നരേന്ദ്ര മോദി സ്‌റ്റേഡിയം മത്സരം തിരഞ്ഞെടുത്ത് നിങ്ങളുടെ സീറ്റുകള്‍ തിരഞ്ഞെടുക്കാം.
- യുപിഐ, കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.
- പ്രവേശനത്തിന് മുമ്പ് ഫിസിക്കല്‍ പാസുകള്‍ ലഭിക്കാന്‍ സ്ഥിരീകരണ സന്ദേശം ഉപയോഗിക്കുക.
English Summary
Ahead of the RCB vs GT IPL 2026 Final at Narendra Modi Stadium in Ahmedabad, ConfirmTkt has announced a special offer providing free Namma Metro travel for eligible users in Bengaluru. The offer is designed to help fans with local travel and can be claimed through the ConfirmTkt platform by following the specified eligibility and redemption process.