Mahatma Gandhi Quotes: രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ക്ക് നാളെ 77 വയസ്; ഓര്‍ക്കാം ചില ഗാന്ധി വചനങ്ങള്‍

Mahatma Gandhi Quotes in Malayalam : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ക്ക് നാളെ 77 വയസ് തികയും. 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്‌സെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്

Mahatma Gandhi Quotes: രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ക്ക് നാളെ 77 വയസ്; ഓര്‍ക്കാം ചില ഗാന്ധി വചനങ്ങള്‍

Mahatma Gandhi

Published: 

29 Jan 2025 | 07:52 PM

ഹിംസയുടെ വഴിയില്‍ രാജ്യത്തെ മുന്നോട്ടുനയിച്ച, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുന്നില്‍ നിന്ന് പോരാട്ടം നയിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഓര്‍മകള്‍ക്ക് നാളെ 77 വയസ് തികയും. 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്‌സെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. നാളെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണ നിറയുന്ന ഈ നിമിഷം അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ ഓര്‍ക്കാം.

  1. എന്റെ ജീവിതമാണ് എന്റെ സന്ദേശം
  2. വര്‍ത്തമാനകാലത്ത ചെയ്തികളെ ആശ്രയിച്ചാണ് ഭാവി നിലകൊള്ളുന്നത്‌
  3. ആൾക്കൂട്ടത്തിൽ നിൽക്കാൻ എളുപ്പമാണ്, പക്ഷേ ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യം വേണം
  4. ലോകത്തെ മാറ്റുന്നതിലല്ല, സ്വയം മാറുന്നതിലാകണം മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ കഴിവ്‌
  5. വിനയമില്ലാത്ത സേവനം സ്വാർത്ഥതയും അഹങ്കാരവുമാണ്
  6. പരിശ്രമത്തിലാണ് സംതൃപ്തി, നേട്ടത്തിലല്ല
  7. ബഹുമാനം, മനസ്സിലാക്കൽ, സ്വീകാര്യത, അഭിനന്ദനം എന്നീ നാല് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ബന്ധങ്ങള്‍
  8. പാപിയെയല്ല, പാപത്തെയാണ് വെറുക്കേണ്ടത്‌
  9. ശാരീരിക ശേഷിയിൽ നിന്നല്ല, അജയ്യമായ ഒരു ഇച്ഛാശക്തിയിൽ നിന്നാണ് ശക്തി വരുന്നത്
  10. വിജയത്തിലൂടെയല്ല ശക്തി വരുന്നത്. കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും കീഴടങ്ങില്ലെന്ന് തീരുമാനിക്കുമ്പോഴുമാണ് ശക്തി
  11. നിങ്ങളുടെ ചിന്തകളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. കാരണം അവ നിങ്ങളുടെ വാക്കുകളായി മാറുന്നു. നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. കാരണം അവ നിങ്ങളുടെ പ്രവൃത്തികളായി മാറും. നിങ്ങളുടെ പ്രവൃത്തികളെ പരിഗണിക്കുക, വിലയിരുത്തുക. കാരണം അവ നിങ്ങളുടെ ശീലങ്ങളായി മാറും, നിങ്ങളുടെ ശീലങ്ങളെ അംഗീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക, കാരണം അവ നിങ്ങളുടെ മൂല്യങ്ങളായി മാറും. നിങ്ങളുടെ മൂല്യങ്ങൾ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുക, കാരണം അവ നിങ്ങളുടെ വിധിയായി മാറുന്നു.
  12. ഭയമാണ് ശത്രു. അത് വെറുപ്പാണെന്നാകും നാം കരുതുന്നത്. പക്ഷേ, അത് ഭയമാണ്‌
  13. വർഷത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത രണ്ട് ദിവസങ്ങളുണ്ട്, ഇന്നലെയും നാളെയും
  14. എന്തെങ്കിലും ചെയ്യുമ്പോൾ, അത് സ്നേഹത്തോടെ ചെയ്യുക അല്ലെങ്കിൽ ഒരിക്കലും ചെയ്യാതിരിക്കുക
  15. മനുഷ്യന്റെ ആവശ്യത്തിനുള്ളത് ലോകത്തുണ്ട്. പക്ഷേ, അവന്റെ അത്യാഗ്രഹത്തിനുള്ളത് ലോകത്തില്ല
  16. നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും യോജിക്കുമ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്
  17. ചിന്തിക്കാൻ അറിയുന്നവർക്ക് അധ്യാപകരുടെ ആവശ്യമില്ല
  18. സ്നേഹത്തിന് തകർക്കാൻ കഴിയാത്ത എന്ത് തടസ്സമാണുള്ളത്?
  19. ഒരു ഭീരുവിന് സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ല, അത് ധീരന്മാരുടെ പ്രത്യേകാവകാശമാണ്
  20. പൂർണ്ണ പരിശ്രമം പൂർണ്ണ വിജയമാണ്
  21. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കഷ്ണങ്ങളല്ല, ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്
  22. സത്യസന്ധമായ വിയോജിപ്പുകൾ പലപ്പോഴും പുരോഗതിയുടെ ഒരു നല്ല ലക്ഷണമാണ്
  23. എല്ലാ രാത്രിയിലും, ഞാൻ ഉറങ്ങാൻ പോകുമ്പോൾ, ഞാൻ മരിക്കുന്നു. പിറ്റേന്ന് രാവിലെ, ഞാൻ ഉണരുമ്പോൾ, ഞാൻ പുനർജനിക്കുന്നു
  24. സൗമ്യമായ രീതിയിൽ, നിങ്ങൾക്ക് ലോകത്തെ തന്നെ പിടിച്ചു കുലുക്കാൻ കഴിയും
Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ