Republic Day Train: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Republic Day 2026 train sabotage alert: റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് ഇരുമ്പ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണം. പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാരും പൊതുജനങ്ങളും ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതാണ്.

Republic Day Train: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Indian Rail

Published: 

25 Jan 2026 | 11:25 AM

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ട്രെയിൻ ഗതാഗതം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പരേഡും മറ്റ് ആഘോഷങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ റെയിൽവേ പാതകൾ ലക്ഷ്യമിട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് രാജ്യത്തുടനീളം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) സുരക്ഷാ മുൻകരുതലുകൾ കർശനമാക്കി.

 

സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ

 

അട്ടിമറി നീക്കങ്ങൾ തടയുന്നതിനായി റെയിൽവേ സുരക്ഷാ വിഭാഗം പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കാനും പരിശോധനകൾ കർശനമാക്കാനും നിർദ്ദേശമുണ്ട്.

റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് ഇരുമ്പ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണം. പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാരും പൊതുജനങ്ങളും ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതാണ്.

റെയിൽവേ പാളങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആർപിഎഫ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റെയിൽവേ പോലീസ് ഫോഴ്സും പ്രാദേശിക പോലീസും സംയുക്തമായി പരിശോധനകൾ നടത്തിവരികയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.

കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച