Army Officer Arrested: പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ പങ്കുവെച്ചു; വിരമിച്ച ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Army Officer Arrested for Sharing Military Secrets with Pakistan: കഴിഞ്ഞ ശനിയാഴ്ച തിരുവണ്ണാമല ജില്ലയിലെ ആരാണിക്ക് സമീപമാണ് ബാബുവിനെ പിടികൂടിയത്. 1994 വരെ ഇന്ത്യൻ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തിൽ ക്യാപ്റ്റനായി ഇയാൾ സേവനമനുഷ്ഠിച്ചിരുന്നു. വെല്ലൂർ ജില്ലയിലെ കണ്ണമംഗലത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ബാബു ആഡംബര ബംഗ്ലാവ് നിർമ്മിച്ച് താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Army Officer Arrested: പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ പങ്കുവെച്ചു; വിരമിച്ച ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

25 Oct 2026 | 02:26 PM

വെല്ലൂർ: ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ചന്ന ആരോപണത്തെ തുടർന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വെല്ലൂർ സ്വദേശിയായ ബാബു എന്ന മുൻ സൈനികനാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുടെ പിടിയിലായത്. വാട്സ്ആപ്പ് വഴി പാകിസ്ഥാനി വനിതയ്ക്ക് അതീവ രഹസ്യമായ സൈനിക വിവരങ്ങളും രേഖകളും ചോർത്തി നൽകിയെന്നാണ് കേസ്.

കഴിഞ്ഞ ശനിയാഴ്ച തിരുവണ്ണാമല ജില്ലയിലെ ആരാണിക്ക് സമീപമാണ് ബാബുവിനെ പിടികൂടിയത്. 1994 വരെ ഇന്ത്യൻ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തിൽ ക്യാപ്റ്റനായി ഇയാൾ സേവനമനുഷ്ഠിച്ചിരുന്നു. വെല്ലൂർ ജില്ലയിലെ കണ്ണമംഗലത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽ ബാബു ആഡംബര ബംഗ്ലാവ് നിർമ്മിച്ച് താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: മൻ കി ബാത്തിൽ പ്രകൃതിദത്ത പരുത്തിക്കൃഷിക്ക് പ്രാധാന്യം നൽകി മോദി; വോക്കൽ ഫോർ ലോക്കലിനും ആഹ്വാനം

വാട്സ്ആപ്പിലൂടെ രഹസ്യചോർച്ച

പട്ടാളത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ, മുംബൈയിലുള്ള ഒരു പാകിസ്ഥാൻ സ്ത്രീയുമായി ബാബുവിന് രഹസ്യ ബന്ധമുണ്ടായിരുന്നതായാണ്റിപ്പോർട്ട്. ഇന്ത്യൻ സൈനിക രഹസ്യങ്ങൾ ആ സ്ത്രീ വഴി പാകിസ്ഥാൻ സൈന്യത്തിന് കൈമാറിയതായും വിരമിച്ചതിനുശേഷവും ആ ബന്ധം തുടർന്നതായും ഇയാൾക്കെതിരെ കുറ്റമുണ്ട്. വാട്ട്‌സ്ആപ്പ് വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്ത ഒരു വിദേശ സ്ത്രീയുമായി അയാൾ രഹസ്യങ്ങൾ പങ്കുവെച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർണായക അന്വേഷണം

വിരമിച്ച ശേഷവും ബാബു സൈനിക രഹസ്യങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന ഇന്റർപോൾ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. ബാബുവിന്റെ താമസസ്ഥലം കണ്ടെത്തി അന്വേഷണ ഏജൻസി കഴിഞ്ഞ 4 ദിവസമായി വെല്ലൂരിലെ ബാഗയത്തിൽ താമസിച്ച് അദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, രഹസ്യങ്ങൾ പങ്കുവെച്ചത് ബാബുവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്. കണിയമ്പാടി പോലീസ് ഇൻസ്‌പെക്ടർ പുനിതയുടെ നേതൃത്വത്തിലുള്ള സംഘം ആരാണിക്ക് സമീപമുള്ള കാട്ടുകനല്ലൂർ പ്രദേശത്ത് ബാബുവിനെ വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട്, കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്ക് കൈമാറുകയുമായിരുന്നു. ബാബു എന്തെല്ലാം സൈനിക വിവരങ്ങളാണ് പാകിസ്ഥാനുമായി പങ്കുവെച്ചത്, ഇതിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കേന്ദ്ര ഇന്റലിജൻസ് ഏജൻസി നിലവിൽ അന്വേഷിച്ചുവരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിഗൗരവമായ വിഷയമായതിനാൽ കേന്ദ്ര ഏജൻസികളും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary:

Retired military officer has been arrested following allegations that he shared Indian military secrets with Pakistan. The former serviceman, Babu was taken into custody by a central intelligence agency with the assistance of the Tamil Nadu Police.

Loading...
Unable to load recommendations.
Follow Us
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
തേങ്ങ എളുപ്പത്തിൽ പൊട്ടിക്കാൻ അഞ്ച് വഴികൾ
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി