RSS Mohan Bhagwat: ‘നമ്മള്‍ ഒരിക്കലും അയല്‍ക്കാരെ ഉപദ്രവിക്കാറില്ല, പക്ഷേ…’; പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് മോഹന്‍ ഭാഗവത്

RSS Chief Mohan Bhagwat on Terrorism: അടിച്ചമര്‍ത്തുന്നവരേയും ഗുണ്ടകളേയും ഒരു പാഠം പഠിപ്പിക്കലും എന്നത് ഓര്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 'ഹിന്ദു മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RSS Mohan Bhagwat: നമ്മള്‍ ഒരിക്കലും അയല്‍ക്കാരെ ഉപദ്രവിക്കാറില്ല, പക്ഷേ...; പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് മോഹന്‍ ഭാഗവത്

Rss Mohan Bhagwat

Published: 

27 Apr 2025 06:58 AM

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പാകിസ്ഥാന് സൈനികമായി തിരിച്ചടി നൽകുമെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. ഇന്ത്യയുടെ മതവും അതിന്റെ മൂല്യങ്ങളുടെ പ്രധാന ഭാഗവുമാണ് അഹിംസ, ഇതിന്റെ തന്നെ മറ്റൊരു ഭാ​ഗമാണ് അടിച്ചമര്‍ത്തുന്നവരേയും ഗുണ്ടകളേയും ഒരു പാഠം പഠിപ്പിക്കലും എന്നത് ഓര്‍ക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ‘ഹിന്ദു മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ ഇന്ത്യക്കാർ ഒരിക്കലും അയൽക്കാരെ ഉപദ്രവിക്കുകയോ അനാദരിക്കുകയോ ചെയ്യില്ല. എന്നാൽ ആരെങ്കിലും തിന്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാൽ എന്ത് ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കുക എന്നത് രാജാവിന്റെ കടമയാണ്. അദ്ദേഹം ആ കടമ നിര്‍വഹിക്കുമെന്നും ഭാഗവത് പറഞ്ഞു. പ്രസം​ഗത്തിനിടെ രാവണനെ ഉദാഹരണമായും മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് രാവണനെ കൊലപ്പെടുത്തിയതെന്നാണ് ഭാഗവത് പറഞ്ഞത്.

Also Read:പഹൽ​ഗാം ഭീകരാക്രമണം: കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു

ഒരു നല്ല വ്യക്തിയാകാനുള്ള എല്ല ​ഗുണങ്ങളും രാവണനുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്വീകരിച്ച പ്രവൃത്തിയും ബുദ്ധിയും നല്ല രീതിയിലായിരുന്നില്ല.അതിനാൽ അദ്ദേഹത്തെ അവസാനിപ്പിക്കുകയാണ് ഏക പോംവഴി. അദ്ദേഹത്തെ ദൈവം തന്നെ കൊന്നു. ആ കൊലപാതകം ഒരു ഒരു ആക്രമണമല്ല. അത് അഹിംസയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം