Salim Pistol: ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത ആയുധക്കടത്തുകാരൻ ‘സലീം പിസ്റ്റൽ’ നേപ്പാളിൽ അറസ്റ്റിൽ
Salim Pistol arrest : ലോറൻസ് ബിഷ്നോയ് ഹാഷിം ബാബ തുടങ്ങിയ പ്രമുഖ ഗുണ്ട സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിച്ചിരുന്നത് സലിം പിസ്റ്റൽ ആണ്. സിദ്ധു മുസ്സേവാല കൊലക്കേസിലും ഇയാളുടെ പേര് ഉയർന്നുവന്നിരുന്നു.
കാഠ്മണ്ഡു: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അനധികൃത ആയുധക്കടത്തുകാരനായ ഷെയ്ഖ് സലിം എന്നാ സലിം പിസ്റ്റൽ നേപ്പാളിൽ വച്ച് അറസ്റ്റിലായി എന്ന പോലീസ് ശനിയാഴ്ച അറിയിച്ചു. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും ഇന്ത്യൻ സുരക്ഷ ഏജൻസികളും നേപ്പാൾ പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്.
വർഷങ്ങളായി പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആധുനിക ആയുധങ്ങൾ എത്തിച്ചേരുന്നയാളാണ് സലിം . പാകിസ്താന്റെ രഹസ്യ അന്വേഷണ ഏജൻസിയായ ഐ എസ് ഐ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി എന്നിവയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ലോറൻസ് ബിഷ്നോയ് ഹാഷിം ബാബ തുടങ്ങിയ പ്രമുഖ ഗുണ്ട സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിച്ചിരുന്നത് സലിം പിസ്റ്റൽ ആണ്. സിദ്ധു മുസ്സേവാല കൊലക്കേസിലും ഇയാളുടെ പേര് ഉയർന്നുവന്നിരുന്നു.
Also Read: Operation sindoor: ആറ് പാകിസ്ഥാൻ വിമാനങ്ങൾ തകർത്തിരുന്നു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേന മേധാവി
2018 ൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ ഇയാൾ നേപ്പാളിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന് രഹസ്യ അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഈ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഡൽഹിയിലെ സീലംപൂർ സ്വദേശിയായ സലിം ബാബ സിദ്ദിഖി കൊലക്കേസിലും പ്രതിയായിരുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും ആയി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ശൃംഖല ഇയാൾക്ക് സ്വന്തമായിരുന്നു. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം ഡ്രൈവറായി ജോലി ചെയ്തിരുന്ന സലീമിന്റെ ക്രിമിനൽ ജീവിതം പതിറ്റാണ്ടുകൾ നീണ്ടതാണ്.