ഉപഗ്രഹ വാർത്താവിനിമയ നയം നിഷ്പക്ഷവും സുതാര്യവും: വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

Ministry of communications refutes bias claims in India's satellite licensing process: ഇന്ത്യയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നയം വിവേചനപരമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. രാജ്യത്തെ സാറ്റലൈറ്റ് സേവനങ്ങൾക്കായി സുതാര്യവും വിവേചനരഹിതവുമായ അനുമതി ചട്ടക്കൂടാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉപഗ്രഹ വാർത്താവിനിമയ നയം നിഷ്പക്ഷവും സുതാര്യവും: വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

പ്രതീകാത്മക ചിത്രം

Updated On: 

08 Oct 2026 | 10:57 AM

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹ വാർത്താവിനിമയ (സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ) നയം വിവേചനപരമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. രാജ്യത്തെ സാറ്റലൈറ്റ് സേവനങ്ങൾക്കായി സുതാര്യവും വിവേചനരഹിതവുമായ അനുമതി ചട്ടക്കൂടാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഉപഗ്രഹ വാർത്താവിനിമയ സേവനങ്ങൾക്കായുള്ള ഇന്ത്യയുടെ നിയന്ത്രണ ചട്ടക്കൂട് നീതിയുക്തവും വിവേചനരഹിതവുമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നിയന്ത്രണ ചട്ടക്കൂടിന്റെ നിഷ്പക്ഷതയെക്കുറിച്ചും, ഇത് വിവേചനപരമായ രീതിയിലാണ് നടപ്പിലാക്കുന്നതെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

എന്നാൽ ഉപഗ്രഹ വാർത്താവിനിമയ സേവനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ടെലികമ്മ്യൂണിക്കേഷൻ സേനങ്ങൾക്കുമായി കേന്ദ്ര സർക്കാർ തികച്ചും നിഷ്പക്ഷവും വിവേചനരഹിതവുമായ അനുമതി ചട്ടക്കൂടാണ് നടപ്പിലാക്കിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയിൽ ഉപഗ്രഹ വാർത്താവിനിമയ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ‘നോൺ-ജിയോസിൻക്രണസ് സാറ്റലൈറ്റ് ഓർബിറ്റ്’ മൂന്ന് ‘ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ്’ കമ്പനികൾക്ക് ടെലികോം ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്.

Also Read: ‘ജനസേവനത്തിൽ നിന്ന് രാഷ്ട്രസേവനത്തിലേക്ക്’: നരേന്ദ്ര മോദിയുടെ കാൽനൂറ്റാണ്ട് ഭരണം; ഇന്ത്യയുടെ തലവര മാറ്റിയ പരിഷ്കാരങ്ങൾ

“ലൈസൻസ് വ്യവസ്ഥകൾ പ്രകാരം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ഓരോ ലൈസൻസി ഉടമയും ബാധ്യസ്ഥരാണ്. ഉപയോക്താക്കളുടെയും അവരുടെ വിവരങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, സേവനങ്ങൾ വിവിധ സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്”-മന്ത്രാലയം വിശദീകരിച്ചു.

സുരക്ഷാ പരിശോധന പുരോഗമിക്കുന്നു

ഈ നടപടിക്രമത്തിന്റെ ഭാഗമായി, ലൈസൻസ് ലഭിച്ച മൂന്ന് സ്ഥാപനങ്ങളുടെയും കാര്യത്തിൽ സുരക്ഷാ പരിശോധന പുരോഗമിക്കുകയാണ്. ലൈസൻസ് ലഭിച്ച ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഈ നടപടിക്രമം പൂർത്തിയാകുന്ന മുറയ്ക്ക്, സ്പെക്ട്രം അനുവദിച്ചുകിട്ടുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങാം.

നിലവിൽ ഈ മൂന്ന് കമ്പനികളും ഒരുപോലെ ഒരേ നിയന്ത്രണ ഘട്ടത്തിലാണ് ഉള്ളത്. അതിനാൽ, ഈ നിയമസംവിധാനമോ ഇതിന്റെ നടത്തിപ്പോ അന്യായമാണെന്നോ വിവേചനപരമാണെന്നോ ഉള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.

English Summary

The Ministry of Communications refuted social media claims about an unfair satellite framework. It affirmed that India’s authorization process for satellite services is completely non-discriminatory. Three licensed satellite operators are currently undergoing mandatory security assessments.

Loading...
Unable to load recommendations.
Follow Us
Related Stories
UPI Payment Fee: യുപിഐ ഇടപാടുകൾക്ക് ഫീസ്! ജനുവരി മുതൽ ഈടാക്കാൻ കേന്ദ്രം
ഫ്ലൈദുബായ് ആക്രണം: ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം
IndiGo Lightning Damage: 17,000 അടി ഉയരത്തിൽ ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ്
പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തി; കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി
‘ജനസേവനത്തിൽ നിന്ന് രാഷ്ട്രസേവനത്തിലേക്ക്’: നരേന്ദ്ര മോദിയുടെ കാൽനൂറ്റാണ്ട് ഭരണം; ഇന്ത്യയുടെ തലവര മാറ്റിയ പരിഷ്കാരങ്ങൾ
Narendra Modi: മോദിയുടെ ഭരണയാത്രയ്ക്ക് 25 വർഷം; ഡൽഹിയിൽ ക്ഷേത്രദർശനം
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
വെറൈറ്റി ലുക്കുള്ള ഹോണ്ടയുടെ സിബി 125 ഹോർണറ്റ്
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല