AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Online Scammer: വീഡിയോ കോൾ വഴി ദേഹ പരിശോധന, ശേഷം ഭീഷണി; അഭിഭാഷകയെ പറ്റിച്ച് പണം തട്ടി

Scammers Trick Advocate: ട്രായ് ഉദ്യോഗസ്ഥരാണെന്ന വ്യാചേന തട്ടിപ്പുകാർ അഭിഭാഷകയിൽ നിന്നും പണം തട്ടിയെടുത്തു. നഗ്ന ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

Online Scammer: വീഡിയോ കോൾ വഴി ദേഹ പരിശോധന, ശേഷം ഭീഷണി; അഭിഭാഷകയെ പറ്റിച്ച് പണം തട്ടി
Representational Image (Image Courtesy: tolgart)
Nandha Das
Nandha Das | Updated On: 15 Sep 2024 | 04:43 PM

മുംബൈ: വീഡിയോ കോളിൽ ദേഹപരിശോധന, തൊട്ടു പിന്നാലെ ഭീഷണി. അഭിഭാഷകയിൽ നിന്നും പണം തട്ടി ഓൺലൈൻ തട്ടിപ്പുകാർ. സൈബർ സ്കാമിനിരയായ യുവതിയുടെ നഗ്ന ചിത്രങ്ങൾ പരസ്യമാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്രയിലെ 36-കാരിയായ അഭിഭാഷകയ്ക്കാണ് പണം നഷ്ടമായത്.

കള്ളപ്പണ ഇടപാടിൽ അഭിഭാഷകയുടെ പാൻകാർഡ് ഉപയോഗിച്ചതായി കണ്ടെത്തിയതായും, തുടർ അന്വേഷണത്തിന് സഹകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അവരുടെ ഫോണിലേക്ക് വീഡിയോ കോൾ വന്നത്. നരേഷ് ഗോയൽ എന്ന ജെറ്റ് എയർവെയ്‌സ് സ്ഥാപകനുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടിൽ അഭിഭാഷകയുടെ ഇടപെടലുണ്ടെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. ട്രായിയിൽ നിന്നെന്ന വ്യാചേനയാണ് ഉദ്യോഗസ്ഥൻ വീഡിയോ കോളിൽ വന്നത്.  കോൾ വരുന്ന സമയത്ത് അഭിഭാഷക ഷോപ്പിംഗ് മാളിലായിരുന്നു.

ഗോയലുമായുള്ള കള്ളപ്പണ ഇടപാടിൽ അറസ്റ്റ് ചെയ്യുകയാണെന്ന് വീഡിയോ കോളിലെത്തിയ പോലീസുകാർ വിശദമാക്കി. തുടർന്ന് ശരീരത്തിലെ അടയാളങ്ങൾ ഉറപ്പിക്കാൻ ദേഹപരിശോധന നടത്തണമെന്നും, വനിതാ ഉദ്യോഗസ്ഥയാണ് നടത്തുകയെന്നും തട്ടിപ്പുകാർ അഭിഭാഷകയെ പറഞ്ഞു വിശ്വസിപ്പിച്ചു. അഭിഭാഷക ഹോട്ടൽ മുറിയിലെത്തിയ ശേഷം വീഡിയോ കോൾ വഴിയുള്ള ദേഹപരിശോധനയ്ക്ക് വിധേയമായി. പിന്നീട് തുടർ നടപടിക്കായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞാണ് അവർ കോൾ കട്ട് ചെയ്തത്.

എന്നാൽ കുറച്ച് സമയത്തിന് ശേഷം തട്ടിപ്പുകാർ അഭിഭാഷകയ്ക്ക് നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അഭിഭാഷക അവർക്ക് 50000 രൂപ അയച്ചു കൊടുത്തു. സംഭവം നടന്നതിന് പിന്നാലെ അഭിഭാഷക പോലീസിൽ പരാതി നൽകി.