AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vehicle Registration Scam: സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ; കോയമ്പത്തൂർ കേന്ദ്രീകരിച്ച് വൻ തട്ടിപ്പുസംഘം സജീവം

Fake RC For Second Hand Bikes: സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ ആർസി നൽകുന്ന സംഘം സജീവം. 10,000 രൂപയ്ക്കാണ് ഇവർ വ്യാജ ആർസി വിൽക്കുന്നത്.

Vehicle Registration Scam: സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ; കോയമ്പത്തൂർ കേന്ദ്രീകരിച്ച് വൻ തട്ടിപ്പുസംഘം സജീവം
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 04 Oct 2025 07:09 AM

സെക്കൻഡ് ഹാൻഡ് ബൈക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട വൻ തട്ടിപ്പുസംഘം സജീവമെന്ന് കണ്ടെത്തൽ. ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ നൽകുന്ന സംഘമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നത്. തൻ്റെ സെക്കൻഡ് ഹാൻഡ് ബൈക്കിൻ്റെ ആർസിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഗോകുൽ എന്ന യുവാവ് ശ്രമിച്ചതോടെയാണ് സംഘത്തെപ്പറ്റി പുറത്തറിയുന്നത്.

കൊവിഡ് ബാധയ്ക്ക് ശേഷം സെക്കൻഡ് ഹാൻഡ് ബൈക്കുകൾക്ക് വ്യാജ രെജിസ്ട്രേഷൻ നൽകുന്ന പ്രവണത വർധിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ മെയ് 24 ന് ഗോകുൽ എന്ന യുവാവാണ് ആർസിയിൽ മാറ്റങ്ങൾ വരുത്താൻ ആർടിഒയെ സമീപിച്ചത്. ഇദ്ദേഹം സമർപ്പിച്ച സ്‌മാർട്ട് രജിസ്‌ട്രേഷൻ കാർഡിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. രജിസ്‌ട്രേഷൻ നമ്പറിലെ ഫോണ്ട് സൈസിലും, അക്ഷരങ്ങൾ തമ്മിലുള്ള അകലത്തിലും വ്യത്യാസമുണ്ടായിരുന്നു. തുടർന്ന് യുവി കിരണങ്ങൾ കൊണ്ട് നടത്തിയ പരിശോധനയിൽ കാർഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.

Also Read: കിടപ്പുമുറിയിൽ ഭാര്യ അറിയാതെ രഹസ്യ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു; ഭർത്താവിനെതിരെ കേസ്

ഇതോടെ ജൂൺ ആറിന് ആർടിഒ പോലീസിൽ പരാതിപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെ രണ്ട് ഏജൻ്റുമാരിൽ നിന്ന് താൻ വ്യാജ ആർസി വാങ്ങിയതാണെന്ന് ഗോകുൽ സമ്മതിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ 10,000 രൂപയ്ക്ക് വ്യാജ ആർസി വില്പന നടത്തുകയാണെന്ന് കണ്ടെത്തി. ലോൺ തിരിച്ചടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ ആദ്യ ഉടമയിൽ നിന്ന് ബാങ്ക് കണ്ടുകെട്ടിയ വാഹനമാണ് ഇത്. പിന്നീട് ഇത് ലേലം ചെയ്യുകയും ചെയ്തു. വിലക്കുറവിൽ ലഭിക്കുമെന്നതിനാൽ ഗോകുൽ ലേലത്തിൽ നിന്ന് ബൈക്ക് സ്വന്തമാക്കുകയായിരുന്നു. വ്യാജ ആർസികളുള്ള ആയിരത്തിലധികം ബൈക്കുകൾ നഗരത്തിലുണ്ടാവാമെന്ന് പോലീസ് പറയുന്നു.

വിലക്കുറവിൽ വാഹനം ലഭിക്കുമ്പോൾ പലരും പഴയ ഉടമസ്ഥാവകാശ രേഖകൾ പരിശോധിക്കാറില്ല. സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസുകളിലും വ്യാജ കാർഡുകൾ തിരിച്ചറിയാനുള്ള സ്‌കാനറുകളില്ല. എങ്കിലും ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ ഉടൻതന്നെ സ്കാനറുകൾ ലഭ്യമാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.