Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Republic Day 2026 Security Alert: സുരക്ഷാ സേന കടുത്ത ജാഗ്രതയില്‍. '26-26' എന്ന കോഡില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അയോധ്യയിലെ രാമക്ഷേത്രവും ജമ്മുവിലെ രഘുനാഥ ക്ഷേത്രവും മറ്റ് ക്ഷേത്രങ്ങളും നഗരങ്ങളും തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നു.

Security Alert
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലോ, അതിന് മുമ്പ് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സേന കടുത്ത ജാഗ്രതയില്‍. ’26-26′ എന്ന കോഡില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അയോധ്യയിലെ രാമക്ഷേത്രവും ജമ്മുവിലെ രഘുനാഥ ക്ഷേത്രവും മറ്റ് ക്ഷേത്രങ്ങളും നഗരങ്ങളും തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നുവെന്ന് സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുഹമ്മദ് റെഹാൻ, മുഹമ്മദ് ഉമർ, അബു സുഫിയാൻ, മുഹമ്മദ് ഷാഹിദ് ഫൈസൽ, സയ്യിദ് അർഷിയ, ഷർജീൽ അക്തർ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്
ജെയ്‌ഷെ ഇ മുഹമ്മദ്, പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍ എന്നിവയുടെ സഹായത്തോടെ പാക് ഐഎസ്‌ഐയാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ ഇ മുഹമ്മദ് ആയിരുന്നു.
Also Read: Terrorists Bunker: നൂഡിൽസും അരിയും തക്കാളിയും…; ഒളിവിൽ കഴിഞ്ഞ ഭീകരരുടെ ബങ്കർ തകർത്ത് സൈന്യം
ഖാലിസ്ഥാനി ഭീകര സംഘടനകളും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതിന് പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ ഇ തൊയ്ബയുടെയും കമാൻഡർമാർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിരുന്നു.
ഐഎസ്‌ഐയുടെ പിന്തുണയോടെ പാകിസ്ഥാൻ അധിനിവേശ കശ്മീർ ആസ്ഥാനമായുള്ള വിവിധ ഭീകര സംഘടനകൾ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡൽഹിയാണ് പ്രധാന ലക്ഷ്യം.
കശ്മീരിലെയും പാകിസ്ഥാനിലെയും തീവ്രവാദ സംഘടനകൾ ഉപയോഗിക്കുന്ന എൻക്രിപ്റ്റ് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ചിർപ്‌വയറിലെ ഒരു പേജിലൂടെ ‘കശ്മീർ ഫൈറ്റ്സ് ഫാൽക്കൺ എക്സ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു സംഘവും ഭീഷണി മുഴക്കിയിട്ടുണ്ട്. ഏജൻസികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്