5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sheikh Abdul Rashid: മൊബൈലും ഇന്റര്‍നെറ്റും പാടില്ല; റാഷിദ് എന്‍ജിനീയര്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തിനെത്താന്‍ അനുമതി

Rashid Engineer Parole: ബരാമുല്ല എന്ന മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെ സ്ഥാപകനായ റാഷിദ്. നിലവില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ചുകൊണ്ടുള്ള കേസില്‍ 2019ലാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്.

Sheikh Abdul Rashid: മൊബൈലും ഇന്റര്‍നെറ്റും പാടില്ല; റാഷിദ് എന്‍ജിനീയര്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തിനെത്താന്‍ അനുമതി
റാഷിദ് എന്‍ജിനീയര്‍ Image Credit source: PTI
shiji-mk
Shiji M K | Updated On: 10 Feb 2025 19:19 PM

ന്യൂഡല്‍ഹി: റാഷിദ് എന്‍ജിനീയര്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി. ഉപാധികളോടെയാണ് റാഷിദ് എന്‍ജീനിയര്‍ എന്ന റാഷിദ് ശൈഖിന് അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയാണ് അദ്ദേഹത്തിന് കസ്റ്റഡി പരോള്‍ അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല, മൊബൈല്‍-ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികള്‍ കോടതി റാഷിദിന് മുമ്പില്‍ വെച്ചിട്ടുണ്ട്.

ബരാമുല്ല എന്ന മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെ സ്ഥാപകനായ റാഷിദ്. നിലവില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ചുകൊണ്ടുള്ള കേസില്‍ 2019ലാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്.

താന്‍ എംപി ആയതിന് ശേഷം എന്‍ഐഎ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് അനിശ്ചിതത്വത്തിലാണ്. അതിനാല്‍ ഇടക്കാല ആശ്വാസമായി കസ്റ്റഡി പരോള്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി റാഷിദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

റാഷിദ് സമര്‍പ്പിച്ച ഹരജി കോടതി പിന്നീട് പരിഗണിക്കുന്നതിനായി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. അതിന് പിന്നാലെയാണ് ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായുള്ള അനുമതി കോടതി നല്‍കിയത്.

എന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റാഷിദിന് അവകാശമില്ലെന്നും പരോള്‍ അനുവദിക്കരുതെന്നുമാണ് എന്‍ഐഎയുടെ വാദം. റാഷിദ് പാര്‍ലമെന്റില്‍ എത്തിയാല്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ടാകുമെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. എന്നാല്‍ എംപി എന്ന നിലയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അവകാശം റാഷിദിന് ഉണ്ടെന്നാണ് കോടതി പറഞ്ഞത്.

Also Read: Wedding Clash: അയൽവീട്ടിലെ വിവാഹം തങ്ങളുടേതിനേക്കാൾ ഗംഭീരമായി; വീട്ടുകാർ തമ്മിൽ തർക്കം; ഒരാൾ കൊല്ലപ്പെട്ടു

ഫെബ്രുവരി 11, 13 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിലാണ് റാഷിദ് പങ്കെടുക്കുക. പോലീസിന്റെ അകമ്പടിയോടെയാകും അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്. റാഷിദിന് കസ്റ്റഡി പരോള്‍ അനുവദിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കനത്ത സുരക്ഷ ഒരുക്കുന്നതിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.