5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranveer Allahbadia: ‘കേരള സാര്‍ ഹണ്‍ഡ്രഡ് പെര്‍സെന്റ് ലിറ്ററസി സാര്‍’; മലയാളികളെ അപമാനിച്ച യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്‌

Case Against Ranveer Allahbadia: റണ്‍വീര്‍ അല്ലാഹ്ബാദിയ, അപൂര്‍വ മഖിജ, സമയ് റെയ്‌ന എന്നിവര്‍ക്കെതിരെയാണ് കേസ്. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള ലൈംഗികത നിങ്ങള്‍ക്ക് ഇഷ്ടമാണോ എന്ന് അല്ലാഹ്ബാദിയ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് മുംബൈ പോലീസില്‍ പരാതി ലഭിച്ചത്.

Ranveer Allahbadia: ‘കേരള സാര്‍ ഹണ്‍ഡ്രഡ് പെര്‍സെന്റ് ലിറ്ററസി സാര്‍’; മലയാളികളെ അപമാനിച്ച യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്‌
യൂട്യൂബര്‍മാര്‍Image Credit source: Social Media
shiji-mk
Shiji M K | Published: 10 Feb 2025 19:56 PM

മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ് ഷോയ്ക്കിടയില്‍ മലയാളികളെ അപമാനിച്ചുകൊണ്ട് സംസാരിച്ച യൂട്യൂബര്‍മാര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മലയാളികള്‍ക്കെതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

റണ്‍വീര്‍ അല്ലാഹ്ബാദിയ, അപൂര്‍വ മഖിജ, സമയ് റെയ്‌ന എന്നിവര്‍ക്കെതിരെയാണ് കേസ്. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള ലൈംഗികത നിങ്ങള്‍ക്ക് ഇഷ്ടമാണോ എന്ന് അല്ലാഹ്ബാദിയ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് മുംബൈ പോലീസില്‍ പരാതി ലഭിച്ചത്.

വിവാദങ്ങളുണ്ടാക്കി ലാഭം നേടുക എന്നതാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ അന്തസിന് കോട്ടം തട്ടുന്ന തരത്തിലുള്ള പരാമര്‍ശമാണ് യൂട്യൂബര്‍മാര്‍ നടത്തിയത്. ഇത് പ്രായപൂര്‍ത്തിയായവരില്‍ സ്വാധീനം ചെലുത്തുമെന്നും പരാതിയില്‍ പറയുന്നു.

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ സമയ് റെയ്‌നയുടെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ് ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ്. ഈ ചാനല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ മുംബൈ പോലീസ് റെയ്ഡ് നടത്തി.

ഇവര്‍ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി പൊതുവേദികളില്‍ എന്തും പറയാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഷോയില്‍ മത്സരാര്‍ത്ഥിയായെത്തിയ മലയാളി പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് അപമാനിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിയോട് ഷോയ്ക്കിടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി, അല്ലെങ്കില്‍ നേതാവ് ആരാണെന്ന് റണ്‍വീര്‍ അല്ലാഹ്ബാദിയ ചോദിച്ചിരുന്നു.

എന്നാല്‍ താന്‍ പൊളിറ്റിക്‌സ് കാണാറില്ലെന്നാണ് പെണ്‍കുട്ടി ചോദ്യത്തിന് നല്‍കിയ മറുപടി. ഇതോടെ നിങ്ങള്‍ക്ക് എന്തെങ്കിലും പൊളിറ്റിക്കല്‍ അഭിപ്രായം ഉണ്ടോയെന്നും നിങ്ങള്‍ വോട്ട് ചെയ്യാറുണ്ടോയെന്നും റണ്‍വീര്‍ വീണ്ടും പെണ്‍കുട്ടിയോട് ചോദിച്ചു. പുച്ഛത്തോടെ ഇല്ലെന്ന മറുപടിയാണ് പെണ്‍കുട്ടി നല്‍കിയത്. ഇതിന് പിന്നാലെ കേരള സാര്‍ ഹണ്‍ഡ്രഡ് പെര്‍സെന്റ് ലിറ്ററസി സാര്‍ എന്ന് പാനല്‍ പരിഹസിക്കുകയായിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി മലയാളികളാണ് ഇവര്‍ക്കെതിരെ രംഗത്തെത്തിയത്. ഞങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് നൂറുശതമാനം സാക്ഷരതയുണ്ട്, ഞങ്ങള്‍ ഒരിക്കലും വര്‍ഗീയ കക്ഷികള്‍ക്കോ അല്ലെങ്കില്‍ പശുവിന് വേണ്ടിയോ വോട്ട് ചെയ്യാറില്ല. ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടിയാണ് വോട്ടു ചെയ്യുന്നതെന്നാണ് മലയാളികള്‍ പറഞ്ഞത്.

Also Read: Sheikh Abdul Rashid: മൊബൈലും ഇന്റര്‍നെറ്റും പാടില്ല; റാഷിദ് എന്‍ജിനീയര്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തിനെത്താന്‍ അനുമതി

കേരളത്തെ പരിഹസിക്കുമ്പോഴാണ് റണ്‍വീര്‍ ഏറ്റവും കൂടുതല്‍ ചിരിക്കുന്നത്, ഞങ്ങള്‍ മലയാളികള്‍ റണ്‍വീറിന്റെ എല്ലാ വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും തള്ളികളായാറാണ്, കേരളത്തെ പരിഹസിക്കാനുള്ള അവസരം അവന്‍ നഷ്ടപ്പെടുത്തില്ലെന്നും അഭിപ്രായങ്ങള്‍ നീളുന്നു.

യൂട്യൂബര്‍മാര്‍ക്കെതിരെയുള്ള മറുപടി വീഡിയോ

 

View this post on Instagram

 

A post shared by Bla Bla Mallu (@blabla.mallu)

അതേസമയം, തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ക്ഷമ ചോദിച്ച് റണ്‍വീര്‍ രംഗത്തെത്തി. കോമഡി പറയുന്നത് തന്റെ ശക്തിയല്ലെന്നും താന്‍ പറഞ്ഞത് ഒരിക്കലും തമാശയല്ലെന്നുമാണ് റണ്‍വീര്‍ എക്‌സില്‍ കുറിച്ചുകൊണ്ട് റണ്‍വീര്‍ വീഡിയോ പങ്കിട്ടു. ‘എന്റെ അഭിപ്രായം അനുചിതമായിരുന്നു. അത് തമാശയായിരുന്നില്ല, കോമഡി എന്റെ ശക്തിയല്ല, ക്ഷമിക്കണം എന്ന് പറയാന്‍ മാത്രമാണ് ഞാനിവിടെ വന്നിരിക്കുന്നത്,’ എന്ന് റണ്‍വീര്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

അതേസമയം, നേരത്തെയും ഇവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഷോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നതായാണ് വനിതാ കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറെയും പറയുന്നത്.