5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi US Visit: ‘ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച, ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു, ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും’; മോദി

ഫെബ്രുവരി 10, 11, 12 തീയതികളിൽ ഫ്രാൻ‌സിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനവും ഇന്ത്യക്ക് ആണ്.

PM Modi US Visit: ‘ട്രംപിന്റെ ചരിത്ര വിജയത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച, ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു, ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും’; മോദി
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് Image Credit source: PTI
nandha-das
Nandha Das | Updated On: 10 Feb 2025 16:12 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ്, യുഎസ് സന്ദർശനം ഇന്ന് ആരംഭിക്കും. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടികാഴ്ചകളിലൂടെ ഇന്ത്യ – ഫ്രാൻസ്, ഇന്ത്യ – യുഎസ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫെബ്രുവരി 10, 11, 12 തീയതികളിൽ ഫ്രാൻ‌സിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനവും ഇന്ത്യക്ക് തന്നെ ആണ്.

ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. തുടർന്ന് മാർസെയ് നഗരത്തിലെ പുതിയ ഇന്ത്യൻ കൗണ്സിലൈറ്റിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. അതേസമയം, യുഎസ് സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ഊട്ടിയുറപ്പിക്കും എന്നും വിവിധ മേഖലകളിലെ ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെബ്രുവരി 12, 13 തീയതികളിൽ ആണ് മോദി യുഎസ് സന്ദർശിക്കുക.

“എന്റെ സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെ ആണ് നോക്കിക്കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിന് ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച ആണിത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേർന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ സമഗ്രമായ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് നല്ലൊരു അനുഭവം ആയിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും രണ്ടുപേരും ഒരുമിച്ച് പ്രവർത്തിക്കും” – യുഎസ് സന്ദർശനത്തിന് മുന്നോടിയായി മോദി എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

മോദി എക്‌സിൽ പങ്കുവെച്ച കുറിപ്പ്: