Shikha Maitreya : കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് യൂട്യൂബ് വീഡിയോ; യുവതി അറസ്റ്റിൽ

Shikha Maitreya : കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് യൂട്യൂബ് വീഡിയോ ചെയ്ത യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ 25 വയസുകാരി ശിഖ മൈത്രേയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Shikha Maitreya : കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് യൂട്യൂബ് വീഡിയോ; യുവതി അറസ്റ്റിൽ

Shikha Maitreya (Image Courtesy - Social Media)

Updated On: 

15 Jun 2024 | 11:48 AM

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനി ശിഖ മൈത്രേയ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുൻവാരി ബീഗം എന്ന തൻ്റെ യൂട്യൂബ് ചാനലിൽ ശിഖ പോസ്റ്റ് ചെയ്ത വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.

ഏകം ന്യായ് ഫൗണ്ടേഷൻ സ്ഥാപകനും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ നാരായൺ ഭരദ്വാജിൻ്റെ പരാതിയിലാണ് 25കാരിയായ ശിഖ അറസ്റ്റിലായത്. ശിഖയുടെ ചാനലിലെ അശ്ലീല ഉള്ളടക്കങ്ങളും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനെ ന്യായീകരിച്ച് ചെയ്ത വീഡിയോകളും നാരായൺ ഭരദ്വാജ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. യുവതിയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ ശിഖയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ശിഖ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വയംഭോഗത്തെപ്പറ്റി സബ്സ്ക്രൈബേഴ്സ് ചോദിച്ചതോടെയാണ് താൻ ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതെന്ന് ശിഖ പറഞ്ഞു എന്നും പൊലീസ് അറിയിച്ചു. ശിഖയെ ജയിലിലടക്കണമെന്ന് മറ്റ് യൂട്യൂബേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഇതിനായി ‘ജയിൽ ഭേജോ’ എന്ന ക്യാമ്പയിനും ആരംഭിച്ചു. ശിഖയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ശിഖ നീക്കം ചെയ്തെങ്കിലും ഇൻ്റർനെറ്റിൽ പല വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോകൾ പൂർണമായി നീക്കം ചെയ്യാനുള്ള നടപടികൾക്കാണ് നിലവിൽ പൊലീസ് ശ്രമിക്കുന്നത്.

Read Also: Indian Employees Struggling: ഭൂരിഭാഗവും സമ്മർദ്ദത്തിൽ; ഇന്ത്യയിൽ സന്തോഷത്തോടെ ജോലി ചെയ്യുന്നവർ 14% മാത്രം

ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്ന് ബിരുദം നേടിയ ശിഖ ഡൽഹിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വീഡിയോ വൈറലായെന്നും പൊലീസ് കേസെടുക്കാൻ സാധ്യതയുണ്ടെന്നും അറിഞ്ഞയുടൻ തൻ്റെ ചാനലിലെ വീഡിയോകളെല്ലാം ശിഖ പ്രൈവറ്റ് ആക്കി. തുടർന്ന് ഓരോ വീഡിയോകളായി നീക്കം ചെയ്തു. പിന്നാലെ, തൻ്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇവർ ഡിആക്ടിവേറ്റ് ചെയ്തു. ചാനലിലെ വീഡിയോകളിലൂടെ ലൈംഗിക ചേഷ്ടകൾക്ക് ആളുടെ പ്രചോദിപ്പിക്കുകയാണ് ശിഖ ചെയ്തിരുന്നത്. നവജാത ശിശുക്കളിൽ ഇത് പരീക്ഷിക്കാൻ ഒരു വീഡിയോയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു. 2050 സബ്സ്ക്രൈബേഴ്സും 115 വീഡിയോകളുമാണ് ചാനലിൽ ഉണ്ടായിരുന്നു. യൂട്യൂബ് കൂടാതെ, ഇൻസ്റ്റഗ്രാമിലും ശിഖയ്ക്ക് ഒരു അക്കൗണ്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്