Shubhanshu Shukla: ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി; ഡ്രാഗൺ പേടകം സാൻ ഡീഗോ തീരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു
Shubhanshu Shukla Returns From Space: പേടകം തിങ്കളാഴ്ച വൈകുന്നേരം ഐ എസ് എസിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു. 22.5 മണിക്കൂർ ആണ് യാത്രയുടെ ദൈർഘ്യം ഉണ്ടായത്.
കാലിഫോണിയ : ഇന്ത്യൻ ബഹിരാകാശ യാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി. അദ്ദേഹത്തിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകം കാലിഫോർണിയയിലെ സാൻഡിയാഗോ തീരത്ത് പസഫിക് സമുദ്രത്തിൽ പതിക്കുകയായിരുന്നു. ശുക്ലയും ദൗത്യത്തിലെ മറ്റു മൂന്ന് ക്രൂ അംഗങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ താമസം പൂർത്തിയാക്കിയതിനുശേഷമാണ് മടങ്ങിയെത്തിയത്.
പേടകം തിങ്കളാഴ്ച വൈകുന്നേരം ഐ എസ് എസിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു. 22.5 മണിക്കൂർ ആണ് യാത്രയുടെ ദൈർഘ്യം ഉണ്ടായത്. സ്പെയ്സ് എക്സിന്റെയും ആക്സിഡും സ്പേസിന്‍റെയും രണ്ട് ടീമുകളാണ് പേടകത്തെ നിരന്തരം നിരീക്ഷിച്ചത്. ബഹിരാകാശ പേടകത്തിന്റെ വേഗത കുറയ്ക്കാനും ഭൂമിയിലേക്ക് വീണ്ടും പ്രവേശിക്കാനുമായി വിന്യസിക്കാനുമുള്ള ഡി ഓർബിറ്റ്, തുടർന്ന് പേടകത്തിന്റെ ഡ്രഗ് വേർപെടുത്തൽ എന്നിവ പ്രധാന ഘട്ടങ്ങൾ ആയിരുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ 1,600°C-ൽ അധികം വരുന്ന കഠിനമായ താപനിലയെയാണ് അഭിമുഖീകരിച്ചത്. സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ, പേടകത്തിൽ രണ്ട് കൂട്ടം പാരച്യൂട്ടുകൾ വിന്യസിച്ചു. ആദ്യം, ഏകദേശം 5.7 കിലോമീറ്റർ ഉയരത്തിൽ ചെറിയ ഡ്രോഗ് പാരച്യൂട്ടുകൾ, പിന്നീട് ഏകദേശം 2 കിലോമീറ്റർ ഉയരത്തിൽ വലിയ പ്രധാന പാരച്യൂട്ടുകൾ എന്നിവ വിന്യസിച്ച് വേഗത കുറച്ച ശേഷമാണ് സമുദ്രത്തിൽ പതിച്ചത്.
ആക്‌സിയം 4 പേടകത്തില്‍ സഹയാത്രികരായ പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരും ശുഭാംശുവിനൊപ്പം ഉണ്ടായിരുന്നു. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 4.45നാണ് ബഹിരാകാശനിലയത്തില്‍നിന്ന് അണ്‍ഡോക്ക് ചെയ്തത്. ആശയവിനിമയത്തിലെ തകരാര്‍ കാരണം 10 മിനിറ്റ് താമസിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമായിരുന്നു പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നത്. ജൂണ്‍ 26നാണ് ആക്‌സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്.