മോദിയുടെ ​കൈയെഴുത്തിൽ ‘വന്ദേമാതരം’ ബഹിരാകാശത്ത്; സ്​കൈറൂട്ട് വിക്രം 1 വിജയത്തെ അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി

PM Narendra Modi congratulates Mission Aagaman team: സ്​കൈറൂട്ട് വിക്രം-1 വിജയകരമായി വിക്ഷേപിച്ച മിഷൻ ആഗമൻ ദൗത്യ സംഘത്തെ അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി. ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് 12:05:30 ന് ആയിരുന്നു വിക്ഷേപണം. തുടർന്ന് എല്ലാ സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കിയതോടെ 16-ാം മിനിറ്റിൽ വിക്ഷേപണം വിജയകരമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു.

മോദിയുടെ ​കൈയെഴുത്തിൽ വന്ദേമാതരം ബഹിരാകാശത്ത്; സ്​കൈറൂട്ട് വിക്രം 1 വിജയത്തെ അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി

Pm Narendra Modi Congratulates Mission Aagaman Team

Edited By: 

Jenish Thomas | Updated On: 18 Jul 2026 | 05:45 PM

ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് സ്​കൈറൂട്ട് വിക്രം-1 വിജയകരമായി വിക്ഷേപിച്ച മിഷൻ ആഗമൻ ദൗത്യ സംഘത്തെ അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി. ശ്രീഹരിക്കോട്ടയിലുള്ള ഇസ്രോയുടെ (ISRO) സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ന് 12:05:30 ന് ആയിരുന്നു വിക്ഷേപണം. തുടർന്ന് എല്ലാ സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കിയതോടെ 16-ാം മിനിറ്റിൽ വിക്ഷേപണം വിജയകരമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഇതിന് പിന്നാലെ ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളിയെത്തുകയായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ “ചരിത്രപരമായ ഒരു പുതിയ നാഴികക്കല്ല്’ എന്നാണ് പ്രധാനമന്ത്രി മോദി ഈ വിജയത്തെ വിശേഷിപ്പിച്ചത്. ബഹിരാകാശത്തേക്ക് കുതിക്കുന്ന വിക്രം-1 റോക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ എഴുതിയ ‘വന്ദേമാതരം’ എന്ന സന്ദേശമടങ്ങിയ പോസ്റ്റ്കാർഡും ഉണ്ടായിരുന്നു. ഇത് വിജയകരമായി ബഹിരാകാശത്ത് എത്തിയെന്ന് മിഷൻ ആഗമൻ സംഘം മോദിയെ അ‌റിയിച്ചു.

Also Read: ഇന്ത്യയുടെ ‘സ്വകാര്യ’ അ‌ഭിമാനം’! സ്​കൈറൂട്ട് വിക്രം 1 വിക്ഷേപണം വിജയം

“നിങ്ങൾ ഇതിലും ഉയരത്തിൽ പറക്കൂ, ഞാൻ നിങ്ങളോടൊപ്പമുണ്ട്” എന്ന് പ്രധാനമന്ത്രി സ്കൈറൂട്ട് ടീമിന് പിന്തുണ നൽകി. താൻ ലോഞ്ച് കണ്ടതായും ആത്മനിർഭർ ഭാരത്’ എന്ന തന്റെ കാഴ്ചപ്പാടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയമെന്നും ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത നേടാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് യുവാക്കൾ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

സ്കൈറൂട്ടിൻ്റെ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിക്കുന്നു

ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള 2020-ലെ കേന്ദ്ര സർക്കാർ പരിഷ്കരണങ്ങൾക്ക് ശേഷമുള്ള വലിയൊരു മുന്നേറ്റമായാണ് സ്​കൈറൂട്ടിന്റെ വിക്രം 1 വിക്ഷേപണ വിജയം കണക്കാക്കപ്പെടുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ്-ടെക് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ ആണ് രാജ്യത്തെ ഈ ആദ്യ സ്വകാര്യ റോക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റ്


“ഈ ദൗത്യം ഒരു തുടക്കം മാത്രമാണ്… നമ്മൾ അത് മുന്നോട്ട് കൊണ്ടുപോകണം”, കൂടുതൽ നേട്ടങ്ങളിലേക്ക് വളരണമെന്നും മോദി സ്​കൈറൂട്ട് ടീമംഗങ്ങളോട് പറഞ്ഞു. ടീമംഗങ്ങളെ നേരിട്ടുകാണാനുള്ള ആഗ്രഹവും അ‌ദ്ദേഹം നടത്തി. “വളരെ വേഗം കാണാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു,” എന്ന് ടീമംഗങ്ങളെ അ‌ദ്ദേഹം കോളിലൂടെ അ‌റിയിക്കുകയായിരുന്നു.

വിക്ഷേപണം വിജയമായത് ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ വളരുന്ന സ്വാശ്രയത്വം പ്രകടമാക്കിയതായി മോദി അ‌ഭിപ്രായപ്പെട്ടു. “ബഹിരാകാശ ലോകത്ത് നമുക്ക് ആത്മനിർഭരരാകാൻ കഴിയുമെന്ന് നിങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു,” എന്ന് അ‌ദ്ദേഹം ദൗത്യ സംഘാങ്ങളെ പ്രശംസിച്ചു. ഈ വിജയസംഘത്തിൽ കൂടുതലും യുവാക്കളായിരുന്നു എന്നത് തന്നെ കൂടുതൽ സന്തോഷപ്പെടുത്തുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു.

English Summary

Prime Minister Narendra Modi congratulated the Mission Aagaman team on the successful launch of Skyroot Vikram-1. The launch took place at 12:05:30 today from the first launch pad of ISRO’s Satish Dhawan Space Centre in Sriharikota. The launch was declared successful at the 16th minute after all the stages were successfully completed. Modi then called to congratulate the team.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി