Karnataka Bus Accident: കർണാടകയിൽ സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 17 മരണം
Karnataka Bus Accident: ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയപാത 48 (എൻഎച്ച് -48) ലാണ് അപകടത്തിൽപ്പെട്ടത്...
കർണാടക: കർണാടകയിലെ ചിത്രദുർഗയിൽ വൻ അപകടം. ലോറിയുമായി സ്ലീപ്പർ ബസ് കൂട്ടിയിടിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്. ഒരു സ്വകാര്യ സ്ലീപ്പർ ബസിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടം .തീപിടിച്ചതിനെ തുടർന്ന് ആളുകൾ മരിക്കാനിടയായത്. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയപാത 48 (എൻഎച്ച് -48) ലാണ് അപകടത്തിൽപ്പെട്ടത്.
ഹിരിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോർലാത്തൂരിൽ ദേശീയപാത 48ലാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റി എതിർദിശയിൽ നിന്ന് മീഡിയൻ തകർത്ത് എത്തിയ ലോറി ബസിലേക്ക് ഇടിച്ചു കയറുകയാണ് വൻ ദുരന്തം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ ബസിനു തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ ലോറി ഡ്രൈവറും മരിച്ചു. ബസ്സിൽ 29 യാത്രക്കാരായിരുന്നു ഉള്ളത്. 9 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടും എന്നാണ് സൂചന.
ബംഗളുരുവിൽ നിന്ന് ഗോകർണത്തിലേക്ക് പോയ സീബേർഡ് ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. രാത്രി 11:30 നാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞത്.
(Updating…)