PM Narendra Modi: ആക്രമണങ്ങളിൽ മൗനം, പ്രധാനമന്ത്രി ഇന്ന് ഡൽഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും
Narendra Modi will visit Christian Church: ക്രിസ്ത്യാനികൾക്കെതിരെയും ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം. ആക്രമണങ്ങളിൽ ബിജെപി നേതാക്കൾ മൗനം തുടരുകയാണ്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്രൈസ്തവ ദേവാലയം സന്ദർശിക്കും. ഡൽിഹിയിലെ സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ സന്ദർശനം. ഇന്ന് രാവിലെ എട്ടരയ്ക്കുള്ള പ്രാർത്ഥന സമയത്താകും മോദി പള്ളിയിൽ എത്തുക. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ക്രിസ്മസ് പരിപാടിയിലും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ടാകും.
ക്രിസ്ത്യാനികൾക്കെതിരെയും ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം. ആക്രമണങ്ങളിൽ ബിജെപി നേതാക്കൾ മൗനം തുടരുകയാണ്. അക്രമം അവസാനിപ്പിച്ചിട്ട് വേണം നരേന്ദ്ര മോദി പള്ളിയിൽ പോകാനെന്ന് കോൺഗ്രസും വിമർശിച്ചു.
അതേസമയം, അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ രംഗത്തെത്തി. ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നാണ് ക്രൈസ്തവ സഭാ നേതാക്കൾ ആവശ്യപ്പെടുന്നത്.
ആവശ്യങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധരാണെന്നും ഇത്തരം ആക്രമണങ്ങൾ ഓരോദിവസവും കൂടിവരികയാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ALSO READ: തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്; ‘നക്ഷത്ര’ത്തിളക്കത്തില്‍ നാട്
മധ്യപ്രദേശിൽ കാഴ്ചാപരിമിതിയുള്ള യുവതിയെ ആക്രമിച്ച സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ആക്രമണത്തിന് നേതൃത്വം നൽകിയ ജില്ലാ ഉപാധ്യക്ഷ അഞ്ചു ഭാർഗവയെ പുറത്താക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രതികരിച്ചിട്ടില്ല.
അതേസമയം, ലോക്ഭവനിൽ ക്രിസ്മസ് അവധി ഒഴിവാക്കിയ വിവാദ സർക്കുലറിൽ വിശദീകരണക്കുറിപ്പിറക്കി പിആർഒ. ഉത്തരവ് നിർബന്ധമായ നിർദേശമല്ലെന്ന് കാണിച്ചാണ് വിശദീകരക്കുറിപ്പ്. വ്യാഴാഴ്ച എല്ലാവരും ഹാജരാകണമെന്നും അടൽബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആചരിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം ലോക്ഭവൻ കൺട്രോളറുടെ ഉത്തരവ്.