AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smartphone Use At School: ‘സ്കൂളുകളിൽ പൂർണമായി മൊബൈൽ ഫോൺ നിരോധിക്കുന്നത് പ്രായോഗികമല്ല’; നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി

Court Guidelines For Smart Phone Use: സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങളുമായി ഡൽഹി ഹൈക്കോടതി. സ്കൂളുകളിൽ മൊബൈൽ ഫോൺ പൂർണമായി നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Smartphone Use At School: ‘സ്കൂളുകളിൽ പൂർണമായി മൊബൈൽ ഫോൺ നിരോധിക്കുന്നത് പ്രായോഗികമല്ല’; നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി
പ്രതീകാത്മക ചിത്രംImage Credit source: Freepik
abdul-basith
Abdul Basith | Published: 03 Mar 2025 16:15 PM

സ്കൂളുകളിൽ പൂർണമായി മൊബൈൽ ഫോൺ നിരോധിക്കുന്നത് പ്രായോഗികമല്ല എന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്കൂളുകളിൽ പൂർണമായി മൊബൈൽ ഫോൺ നിരോധിക്കുകയെന്നത് നടക്കുന്ന കാര്യമല്ലെന്നും ഫോൺ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അനുപ് ജൈറാം ഭംഭാനിയാണ് നിരീക്ഷണം നടത്തിയത്.

സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിക്കഴിഞ്ഞു എന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ പൂർണമായി നിരോധിക്കുക എന്നത് അപ്രായോഗികമാണ്. മാതാപിതാക്കളുമായി ബന്ധപ്പെടാൻ കുട്ടികളെ സ്മാർട്ട്ഫോൺ സഹായിക്കുന്നു. അവരുടെ സുരക്ഷയെ മെച്ചപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു. എന്നാൽ, കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെ സമൂഹമാധ്യമങ്ങളിൽ കുട്ടികൾ കൂടുതൽ സമയം ചിലവഴിക്കുകയാണെന്നും കോടതി പറഞ്ഞു. അത് ദുരുപയോഗത്തിലേക്ക് നയിക്കും. പൂർണമായി നിരോധിക്കുന്നതിന് പകരം ഉത്തരവാദിത്തത്തോടെ മൊബൈൽ ഫോൺ ഉപയോഗിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

സ്കൂളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗത്തിനുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ

  • പഠനസമയത്ത് കുട്ടികൾ മൊബൈൽ ഫോണുകൾ പൊതുവായി എവിടെയെങ്കിലും സൂക്ഷിക്കണം.
  • ക്ലാസ് മുറികൾ, സ്കൂൾ വാഹനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഫോൺ ഉപയോഗിക്കരുത്.
  • ഉത്കണ്ഠ, സൈബർ ബുള്ളിയിങ് തുടങ്ങി സ്ക്രീൻ ടൈം കൂടുന്നതിലുള്ള അപകടം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.
  • മാതാപിതാക്കളുമായി ബന്ധപ്പെടാൻ മൊബൈൽ ഫോൺ ഉപയോഗിക്കാം, നേരമ്പോക്കിനാവരുത്.
  • മാതാപിതാക്കൾ, അധ്യാപകർ, വിദഗ്ദർ എന്നിവരുമായി കൂടിയാലോചിച്ച് നിബന്ധനകൾ രൂപീകരിക്കണം.
  • നിയമം തെറ്റിച്ചാൽ മാതൃകാപരമായ ശിക്ഷ നൽകണം. എന്നാൽ, അത് മാരകമാവരുത്.
  • ആവശ്യമുള്ള സമയത്ത് സ്മാർട്ട്ഫോണുകൾ പിടിച്ചെടുക്കാൻ സ്കൂളുകൾ തയ്യാറാവണം.

ഈ ഉത്തരവിൻ്റെ പകർപ്പ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുജ്ജേഷൻ (സിബിഎസ്ഇ), ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, ഗവണ്മെൻ്റ് ഓഫ് എൻസിടി ഓഫ് ഡൽഹി, കേന്ദ്രീയ വിദ്യാലയ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ചു. നേരത്തെ, സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്രീയ വിദ്യാലയ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് വന്നതോടെ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തന്നെ ഇനി ഈ മാനദണ്ഡങ്ങൾ രൂപീകരിക്കാം.