Children Social Media Ban: ഇനി ഈ പ്രായം മുതൽ മതി ഇൻസ്റ്റയും മറ്റും…. കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി കർണാടക
Social Media Ban for Children Under 16: രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടകയെന്നും വികസനത്തിന്റെ എല്ലാ മേഖലകളിലും സംസ്ഥാനം മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ബെംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അതിന്റെ പ്രതികൂല ആഘാതങ്ങളും തടയുന്നതിനായി നിർണ്ണായക തീരുമാനവുമായി കർണാടക സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. തന്റെ പതിനേഴാമത് ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഈ സുപ്രധാന നീക്കം വെളിപ്പെടുത്തിയത്.
സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള 4,48,004 കോടി രൂപയുടെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ദേശീയ, ആഗോള വ്യാപാരത്തിൽ കർണാടക വഹിക്കുന്ന നിർണ്ണായക പങ്ക് ബജറ്റിൽ എടുത്തുപറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടകയെന്നും വികസനത്തിന്റെ എല്ലാ മേഖലകളിലും സംസ്ഥാനം മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേന്ദ്ര സർക്കാർ ഫെഡറൽ ഭരണസംവിധാനം പാലിക്കാതെ സംസ്ഥാനത്തോട് അനീതി കാണിക്കുകയാണെന്ന് ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം വിമർശിച്ചു. ഐഐഎസ്‌സി (IISc), ഐഎസ്ആർഒ (ISRO), കിയോണിക്‌സ് (KEONICS) എന്നിവയുമായി സഹകരിച്ച് ‘ബാംഗ്ലൂർ റോബോട്ടിക്‌സ് ആൻഡ് എഐ ഇന്നൊവേഷൻ സോൺ’ എന്ന പേരിൽ പുതിയ കാമ്പസ് സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൃത്രിമബുദ്ധിയിലെ മുന്നേറ്റങ്ങൾ ഉൽപാദന മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ശാസ്ത്ര-സാങ്കേതിക നവീകരണങ്ങൾ വികസനത്തിന് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറ്റ് പ്രധാന വാർത്തകൾ
- യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബെംഗളൂരു വിമാനത്താവളം തുടർച്ചയായ നാലാം വർഷവും വലിയ നേട്ടം കരസ്ഥമാക്കി.
- ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവച്ചു. ആർ.എൻ. രവി പുതിയ ഗവർണറാകുമെന്ന് സൂചന.
- മംഗളൂരു – രാമേശ്വരം ട്രെയിൻ സർവീസ് മാർച്ച് 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കും.