AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Solar Eclipse 2025: ഈ വർഷത്തെ രണ്ടാം സൂര്യഗ്രഹണം; തീയതി, സമയം അറിയേണ്ടതെല്ലാം….

Solar Eclipse 2025: 2027 ഓഗസ്റ്റ് 2 ന് സംഭവിക്കാൻ പോകുന്ന 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ സൂര്യഗ്രഹണത്തിന്റെ മുന്നോടിയാണിത്.

Solar Eclipse 2025: ഈ വർഷത്തെ രണ്ടാം സൂര്യഗ്രഹണം; തീയതി, സമയം അറിയേണ്ടതെല്ലാം….
Solar EclipseImage Credit source: PTI
nithya
Nithya Vinu | Published: 18 Jul 2025 13:55 PM

ഈ വർഷത്തെ രണ്ടാമത്തെ സൂര്യ​ഗ്രഹണം ഓ​ഗസ്റ്റ് 2ന് ദൃശ്യമാകും. 2027 ഓഗസ്റ്റ് 2ന് സംഭവിക്കാൻ പോകുന്ന 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ സൂര്യഗ്രഹണത്തിന്റെ മുന്നോടിയാണിത്. സൂര്യ​ഗ്രഹണം ദൃശ്യമാകുന്ന സമയം, മറ്റ് പ്രത്യേകതൾ അറിയാം…

ഓഗസ്റ്റ് 2 ലെ സൂര്യഗ്രഹണത്തിന് പ്രത്യേകത എന്താണ്?

2025 ഓഗസ്റ്റ് 2 ന്, ലോകത്തിന്റെ പല പ്രദേശങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. 2027 ഓഗസ്റ്റ് 2 ന് സംഭവിക്കാൻ പോകുന്ന 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ സൂര്യഗ്രഹണത്തിന്റെ മുന്നോടിയാണിത്. 2027-ൽ സംഭവിക്കുന്ന ഈ പൂർണ്ണ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കും. ഇത് പകൽ സമയത്തെ ചില മിനിറ്റുകളെ പൂർണ ഇരുട്ടാക്കി മാറ്റും.

1991-ന് ശേഷം ഇത്രയും നീണ്ട ഒരു ഗ്രഹണം സംഭവിച്ചിട്ടില്ല. വിയോന്യൂസിന്റെ അഭിപ്രായത്തിൽ, രിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണം ബിസി 743 ജൂൺ 15- ന് സംഭവിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7 മിനിറ്റും 28 സെക്കൻഡുമായിരുന്നു ഈ സൂര്യ​ഗ്രഹണത്തിന്റെ ദൈർഘ്യം. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ അളവിലുള്ള അടുത്ത സൂര്യ ഗ്രഹണം 2114 ജൂലൈ 16 വരെ മാത്രമേ കാണാൻ കഴിയൂ.

ഇന്ത്യൻ സമയം

2025 ആഗസ്റ്റിലെ സൂര്യഗ്രഹണം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:34 ന് ആരംഭിച്ച് ഇന്ത്യൻ സമയം വൈകുന്നേരം 5:53 ന് അവസാനിക്കും. ഏകദേശം 10 10 വ്യത്യസ്ത രാജ്യങ്ങളിൽ ഭാഗികമായി സൂര്യ ഗ്രഹണം ദൃശ്യമാകും. എന്നാൽ തെക്കേ അമേരിക്കയുടെ മിക്ക ഭാഗങ്ങളിലും ഇത് ദൃശ്യമാകില്ല.