Bomb Threat: ഡല്‍ഹിയിലും ബെംഗളൂരുവിലും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു
Bomb Threat In Delhi and Bengaluru: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോംബ് ഭീഷണി എത്തുന്നത് പതിവാണെന്ന് പോലീസ് വ്യക്തമാക്കി. ഡല്‍ഹി പശ്ചിംവിഹാറിലെ റിച്ച്‌മോണ്ട് ഗ്ലോബല്‍ സ്‌കൂള്‍, രോഹിണി സെക്ടറിലെ അഭിനവ് പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ സന്ദേശം ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ബെംഗളൂരുവിലും സ്‌കൂള്‍ക്ക് ബോംബ് ഭീഷണി. ബെംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കും ഡല്‍ഹിയിലെ 20ലേറെ സ്‌കൂളുകള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയില്‍ വഴിയാണ് സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോംബ് ഭീഷണി എത്തുന്നത് പതിവാണെന്ന് പോലീസ് വ്യക്തമാക്കി. ഡല്‍ഹി പശ്ചിംവിഹാറിലെ റിച്ച്‌മോണ്ട് ഗ്ലോബല്‍ സ്‌കൂള്‍, രോഹിണി സെക്ടറിലെ അഭിനവ് പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ സന്ദേശം ലഭിച്ചിട്ടുണ്ട്.
ക്ലാസ് മുറികളിലെല്ലാം ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും ആരും അതജീവിക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല.




സൈബര്‍ പോലീസിന്റെ സഹായത്തോടെ വ്യാപകമായ അന്വേഷണം പോലീസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ ഡല്‍ഹിയില്‍ നിരവധി സ്‌കൂള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.
സ്‌ഫോടനത്തില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ല. സ്‌ഫോടന വാര്‍ത്തകള്‍ കാണുമ്പോള്‍ ഞാന്‍ ചിരിക്കും. കുട്ടികളുടെ തണുത്ത ഛിന്നഭിന്നമായ ശരീരം കാണേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ കണ്ട് ഞാന്‍ ആന്ദിക്കും എന്നാല്‍ സന്ദേശത്തില്‍ പറയുന്നു.