AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lee Jae Myung: മോദിയെ കാണാന്‍ ലീ ഇന്ത്യയിലെത്തി; കൊറിയയുമായി ‘സ്‌ട്രോങ് ബോണ്ട്‌’

Lee Jae Myung to Hold Key Talks With PM Modi in India: ഏപ്രില്‍ 19ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അദ്ദേഹം, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കപ്പല്‍ നിര്‍മാണം, കൃത്രിമബുദ്ധി, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് വിവരം.

Lee Jae Myung: മോദിയെ കാണാന്‍ ലീ ഇന്ത്യയിലെത്തി; കൊറിയയുമായി ‘സ്‌ട്രോങ് ബോണ്ട്‌’
എസ് ജയശങ്കര്‍, ലീ ജെ മ്യൂങ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 20 Apr 2026 | 07:25 PM

ന്യൂഡല്‍ഹി: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യൂങ് ഇന്ത്യയില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഡല്‍ഹിയിലെത്തി. ഏപ്രില്‍ 21 വരെ ലീ രാജ്യത്തുണ്ടാകും. പ്രഥമ വനിത കിം ഹിയ ക്യൂങ്ങും മുതിര്‍ന്ന മന്ത്രിമാരും വ്യവസായ പ്രമുഖരും ലീയോടൊപ്പമുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ ദക്ഷിണകൊറിയന്‍ ഭരണാധികാരിയാണ് ലീ.

ഏപ്രില്‍ 19ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അദ്ദേഹം, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കപ്പല്‍ നിര്‍മാണം, കൃത്രിമബുദ്ധി, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് വിവരം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ഇന്ത്യ-കൊറിയ ബന്ധം 2.0 എന്നതിലേക്ക് ഉയര്‍ത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. കൊറിയന്‍ സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളും ചേര്‍ന്നുള്ള പുതിയ സംരംഭങ്ങള്‍, സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിട്ടിക്കല്‍ ടെക്‌നോളജി, ഹരിത ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ വിതരണ ശൃംഖലകള്‍, പ്രതിരോധ മേഖലയിലെ തടസങ്ങള്‍ നീക്കിയുള്ള പുതിയ സംയുക്ത സംരംഭങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ലീയുടെ വരവ്.

2019ല്‍ പ്രധാനമന്ത്രി ദക്ഷിണ കൊറിയ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ അകന്നു. കൊറിയ അമേരിക്കയ്ക്കും ജപ്പാനും പ്രാധാന്യം നല്‍കിയതാണ് ഇതിന് കാരണം. എന്നാല്‍ പിന്നീട് 2025ല്‍ ലീ അധികാരമേറ്റതിന് ശേഷം ഇന്ത്യയെ തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയായി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നു.

Also Read: മോദിയുടെ ബില്ലിനെ കോണ്‍ഗ്രസ് നേരിട്ടത് ശക്തമായ ഭാഷയില്‍; പ്രതിപക്ഷം ആഘോഷിക്കുകയല്ലെന്ന് ഖാര്‍ഗെ

2010 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഉണ്ട്. എന്നാലിത് പരിഷ്‌കരിക്കുന്നതില്‍ നേരിട്ട കാലതാമസം ഉഭയകക്ഷി വ്യാപാരത്തെ ബാധിച്ചു. നിലവില്‍ 21.5 ബില്യണ്‍ ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇത് 2030 ഓടെ 50 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യാ സന്ദര്‍ശനം

ഇന്ത്യയിലെത്തിയ ലീ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനില്‍ ഔപചാരികമായ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം രാജ്ഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍, ലീ തന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയോടെ ലീയുടെ ഇന്ത്യ സന്ദര്‍ശനം നടത്തും.

Follow Us