AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreedharan Pillai: ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻപിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

Sreedharan Pillai: ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. മുമ്പ്, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Sreedharan Pillai: ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻപിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ
പിഎസ് ശ്രീധരൻ പിള്ളImage Credit source: Facebook
nithya
Nithya Vinu | Published: 14 Jul 2025 15:44 PM

ന്യൂഡൽഹി: ​ഗോവ ​ഗവർണർ സ്ഥാനത്ത് നിന്ന് പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.

പശുപതി അശോക് ഗജപതിയാണ് പുതിയ ഗവർണർ. മുമ്പ് മിസോറം ​ഗവർ‍ണറായിരുന്നു അദ്ദേഹം. മുൻ സിവിൽ വ്യോമയാന മന്ത്രിയായിരുന്ന പശുപതി ​ഗജപതി രാജു ചെന്നൈയിലാണ് ജനിച്ചത്. 2014 മുതൽ 2018 വരെ വ്യോമയാന മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീധരൻ പിള്ള ഉൾപ്പെടെ മൂന്ന് ​ഗവർണർമാരെയാണ് മാറ്റിയത്. ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിവരെ നിയമിച്ചു.

അതേസമയം, ഗോവയിൽ നിന്ന് മാറ്റിയ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. മുമ്പ്, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്നാണ് അദ്ദേഹത്തെ ഗോവ ഗവർണറായി നിയമിച്ചത്.