AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Reserved Jobs: താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്; സുപ്രീം കോടതി

Supreme Court On Reserved Jobs: തമിഴ്നാട്ടിലെ സിൻഡിക്കേറ്റ് ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയുടെ ബെഞ്ചിന്റെ ഉത്തരവ്. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുമായി മത്സരിക്കാൻ സാധിക്കാത്ത വിഭാഗങ്ങൾക്കായി തസ്തികകൾ സംവരണം ചെയ്യാൻ സർക്കാരിന് സാധിക്കും. അതിനാൽ അത്തരം തസ്തികകളിൽ ഉയർന്ന യോഗ്യത മറച്ചുവെച്ച് പ്രവേശിക്കാനാവില്ലെന്നും സിൻഡിക്കേറ്റ് ബാങ്ക് കേസിൽ സുപ്രീം കോടതി പറഞ്ഞു.

Reserved Jobs: താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്; സുപ്രീം കോടതി
Supreme CourtImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 05 Jun 2026 | 06:47 AM

ന്യൂഡൽഹി: താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ നിയമിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. അങ്ങനെ ചെയ്യുന്നത് അർഹരായവരുടെ അവകാശങ്ങളെ ഹനിക്കുമെന്നും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അധികയോഗ്യത മറച്ചുവെച്ച് ജോലിയിൽ പ്രവേശിച്ചയാളെ പിന്നീട് പിരിച്ചുവിടാമോ എന്ന വിഷയം അടുത്ത സമയത്ത് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പരിശോധിക്കാനായി മാറ്റിയിരുന്നു.

തമിഴ്നാട്ടിലെ സിൻഡിക്കേറ്റ് ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയുടെ ബെഞ്ചിന്റെ ഉത്തരവ്. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുമായി മത്സരിക്കാൻ സാധിക്കാത്ത വിഭാഗങ്ങൾക്കായി തസ്തികകൾ സംവരണം ചെയ്യാൻ സർക്കാരിന് സാധിക്കും. അതിനാൽ അത്തരം തസ്തികകളിൽ ഉയർന്ന യോഗ്യത മറച്ചുവെച്ച് പ്രവേശിക്കാനാവില്ലെന്നും സിൻഡിക്കേറ്റ് ബാങ്ക് കേസിൽ സുപ്രീം കോടതി പറഞ്ഞു.

ALSO READ: കർണാടകയിൽ വൻ വിപ്ലവം; അധികാരമേറ്റ് മണിക്കൂറുകൾക്കകം മാസ്സ് പ്രഖ്യാപനങ്ങളുമായി ഡി.കെ ശിവകുമാർ

സിൻഡിക്കേറ്റ് ബാങ്കിൽ താത്കാലിക ബാങ്ക് അറ്റൻഡന്റ് തസ്തികയിൽ അധികയോഗ്യത മറച്ചുവെച്ച് പ്രവേശിച്ചയാളെ പിരിച്ചുവിട്ടിരുന്നു. പത്താംക്ലാസ് യോഗ്യതയുള്ളവരെ നിയമിക്കേണ്ട തസ്തികയിലേക്ക് ബിരുദധാരി പ്രവേശനം നേടിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. എന്നാൽ, മദ്രാസ് ഹൈക്കോടതി ഇയാളെ പുനർനിയമിച്ചതിനെതിരേ ബാങ്ക് തന്നെയാണ് സുപ്രീം കോടതിയെ നേരിട്ട് സമീപിച്ചത്. ഇതോടെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

2025-ലെ തങ്ങളുടെ സുപ്രധാനമായ മുൻ വിധി ഉദ്ധരിച്ചുകൊണ്ടാണ്, നിശ്ചിത നിയമങ്ങൾക്കനുസൃതമായി യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും മാത്രമേ കർശനമായി തൊഴിൽ നൽകാവൂ എന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസം കൂടുതലുണ്ടെന്ന് കരുതി പൊതുമേഖലാ സ്ഥാപനങ്ങളിലെ താഴത്തെ തസ്തികകളിലേക്കുള്ള നേരിട്ടുള്ള പ്രവേശന മാർഗ്ഗമല്ലെന്ന് ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി. വിജ്ഞാപനത്തിലെ യോഗ്യതാ വ്യവസ്ഥകൾ വകവയ്ക്കാതെ, കൂടുതൽ യോഗ്യതയുള്ളവരെ ഇത്തരം തസ്തികകളിൽ നിയമിക്കുന്നത് നിയമപ്രകാരം സാധുതയുള്ളതായി അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

നിർദ്ദിഷ്ട നിയമങ്ങൾക്കനുസൃതമായി കൃത്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ആ തസ്തികകളിൽ ജോലി നൽകാവൂ. അത് വഴി മാത്രമേ സാധാരണക്കാരായ അപേക്ഷകരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാൻ സാധിക്കൂ. നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ കൃത്യമായി പാലിക്കാൻ മാതൃകാ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഉയർന്ന ബിരുദങ്ങൾ ഉള്ളവർ വിവരങ്ങൾ ഒളിച്ചുവെച്ചോ പ്രത്യേക അവകാശവാദം ഉന്നയിച്ചോ താഴന്ന ഗ്രേഡിലുള്ള നിയമനങ്ങൾ കൈക്കലാക്കുന്നത് തടഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ കർശന നിലപാട്.

ചില പ്രത്യേക ജീവിതസാഹചര്യങ്ങൾ കാരണം പത്താം ക്ലാസോ പ്ലസ് ടുവോ മാത്രം പാസാകാൻ കഴിഞ്ഞ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ രാജ്യത്തുണ്ട്. അവർക്കായി മാറ്റിവെക്കുന്ന തസ്തികകളിലേക്ക് ബിരുദാനന്തര ബിരുദമുള്ളവരും ബിടെക്കുകാരും പിഎച്ച്ഡി ഉള്ളവരും വരെ വൻതോതിൽ അപേക്ഷിക്കാറുണ്ട്. ഈ ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.

English Summary:

Supreme Court on Thursday Says a significant ruling on jobs reserved for candidates with lower educational qualifications. Declaring that concealing higher degrees to obtain such positions is legally invalid and amounts to snatching employment from the rightful candidate.

Follow Us