5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Delivery boy’s death: കസ്റ്റമറുടെ പരാതിയിൽ പോലീസ് കേസെടുത്തു; മനംനൊന്ത് ഡെലിവറിബോയ് ജീവനൊടുക്കി

Swiggy Delivery Boy's Tragic Death: സാധനങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് പിഴ ചുമത്തിയതോടെയാണ് ഡെലിവറി ബോയ് ഈ കടുംകൈ ചെയ്തത്.

Delivery boy’s death:  കസ്റ്റമറുടെ പരാതിയിൽ പോലീസ് കേസെടുത്തു; മനംനൊന്ത് ഡെലിവറിബോയ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം ( image courtesy NurPhoto/Getty Images )
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 20 Sep 2024 13:41 PM

ചെന്നൈ: സാധനങ്ങൾ വിതരണം ചെയ്യുന്ന വിഷയം സംബന്ധിച്ച് കസ്റ്റമർ നൽകിയ പരാതിയിൽ മനംനൊന്ത് ഡെലിവറി ബോയ് ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് ഏറെ ചർച്ചയായിരിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. സാധനങ്ങൾ വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് പിഴ ചുമത്തിയതോടെയാണ് ഡെലിവറി ബോയ് ഈ ആത്മഹത്യ ചെയ്തത്. പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തതോടെ ഡെലിവറി ബോയ് വീട്ടിൽ തൂങ്ങിമരിച്ചത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ

ചെന്നൈയിലെ കൊരട്ടൂർ എൻഎസ്‌സി ബോസ് സ്ട്രീറ്റിൽ താമസിക്കുന്ന നിഷ 11ന് ഓൺലൈൻ ഡെലിവറി ആപ്പിൽ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. പാർട്ട് ടൈം ഓൺലൈൻ ഡെലിവറി നടത്തുന്ന ചെന്നൈ കൊളത്തൂർ സ്വദേശി പവിത്രൻ (19) എന്ന കോളേജ് വിദ്യാർഥിയാണ് ഡെലിവറിയ്ക്ക് എത്തിയത്.

നിഷ നൽകിയ വിലാസവും വീട്ടുവിലാസവും വ്യത്യസ്തമായതിനാൽ പവിത്രൻ നിഷയോട് സംസാരിച്ചു. ഇതിനെ തുടർന്ന് ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. സാധനങ്ങൾ എത്തിച്ച് പവിത്രൻ പോയ ശേഷം ഓൺലൈൻ ഡെലിവറി ആപ്പിൽ പവിത്രനെ കുറിച്ച് നിഷ പരാതിപ്പെട്ടതോടെ അയാളെ ജോലിയിൽ നിന്ന് പുറത്താക്കി. ഇതിൽ നിരാശനായ പവിത്രൻ കഴിഞ്ഞ 13 ന് നിഷയുടെ വീട്ടിലെത്തി ജനൽ ഗ്ലാസ് കല്ലുകൊണ്ട് അടിച്ചു തകർത്തിരുന്നു.

ALSO READ – കേരളത്തിൽ തീവണ്ടി തട്ടി മരിക്കുന്നവർ കൂടുന്നോ? എട്ടുമാസത്തിൽ പൊലിഞ്ഞത് 420 ജീവൻ, കാരണങ്ങൾ നിസ്സാരം

നിഷയുടെ അഞ്ചു വയസ്സുള്ള മകന് ഗ്ലാസ് കഷ്ണങ്ങൾ തട്ടി നിസാര പരിക്കേറ്റു. ഇത് കണ്ട് നിഷ ഉടൻ തന്നെ ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിവരം അറിയിക്കുകയും നാട്ടിലെത്തിയ ഭർത്താവ് 14ന് കൊരട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കൊരട്ടൂർ പോലീസ് പവിത്രനെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കോളേജ് വിദ്യാർഥിയായതിനാൽ താക്കീത് ചെയ്യുകയും ചെറിയ കേസെടുക്കുകയും പിഴയടക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

ഇതോടെ മനോവിഷമത്തിലായ പവിത്രൻ ഇന്നലെ രാത്രി വീട്ടിൽ തൂങ്ങി ആത്മഹത്യ ചെയ്തു. വിവരമറിഞ്ഞെത്തിയ കൊളത്തൂർ പോലീസ് പവിത്രൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പാക്കം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ഭക്ഷണ വിതരണത്തിനായി നിരവധി ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ, ആളുകൾ വീട്ടിൽ കുടുങ്ങിയപ്പോഴാണ് ഈ ആപ്പുകൾക്ക് ആളുകൾക്കിടയിൽ പ്രചാരമേറിയത്. അതിനുശേഷം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണവിതരണവും ആരംഭിച്ചു. ഇതിനൊപ്പം വീട്ടുസാധനങ്ങളും ഇന്ന് വീട്ടുമുറ്റത്ത് ആപ്പ് വഴി എത്തും.

ജോലിയും മറ്റ് അസൗകര്യങ്ങളും കാരണം വീട്ടിലേക്കാവശ്യമായ സാധനങ്ങൾ പോലും പുറത്തിറങ്ങി വാങ്ങാൻ സമയമില്ലാത്തവരാണ് ഇന്ന് കൂടുതലും ഉള്ളത്. അത്തരക്കാരുടെ ഭാരം കൂടുതൽ കുറയ്ക്കുന്നതിന്, നിരവധി ആപ്പുകൾ ഉണ്ട്. 10 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന സേവനം ഇതുവഴി ലഭിക്കുന്നു.

Latest News