AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: മുഖ്യമന്ത്രി മെട്രോയിൽ, അമ്പരന്ന് യാത്രക്കാർ

MK Stalin In Chennai Metro: ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ മുതൽ ഡിഎംഎസ് സ്റ്റേഷൻ വരെയായിരുന്നു യാത്ര. യാത്രയ്ക്കിടയിൽ വോട്ടർമാരുടെ പിന്തുണ അഭ്യർത്ഥിച്ചു. വെറും ഒരു യാത്ര എന്നതിലുപരി സാധാരണക്കാരായ യാത്രക്കാരോടും ജോലിക്ക് പോകുന്നവരോടും സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു.

Chennai Metro: മുഖ്യമന്ത്രി മെട്രോയിൽ, അമ്പരന്ന് യാത്രക്കാർ
MK Stalin in Chennai MetroImage Credit source: PTI
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 28 Apr 2026 | 05:24 PM

ചെന്നൈ: മെട്രോ യാത്രക്കാരെ ഞെട്ടിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ. നിമയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്ത് വോട്ടർമാരെ നേരിട്ട് കണ്ടത്. ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ മുതൽ ഡിഎംഎസ് സ്റ്റേഷൻ വരെയായിരുന്നു സ്റ്റാലിൻ്റെ മെട്രോ യാത്ര. യാത്രയ്ക്കിടയിൽ വോട്ടർമാരുടെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. നേരത്തെയും തമിഴ്നാട് മുഖ്യമന്ത്രി ഇത്തരത്തിൽ മെട്രോയിൽ യാത്ര ചെയ്തിരുന്നു.

വെറും ഒരു യാത്ര എന്നതിലുപരി സാധാരണക്കാരായ യാത്രക്കാരോടും ജോലിക്ക് പോകുന്നവരോടും സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു. കൂടാതെ, താൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചെന്നൈ മെട്രോ പദ്ധതിക്കായി ജപ്പാനിലെ JICAയുമായി സഹകരിച്ച് ഫണ്ട് കണ്ടെത്തിയതായും അദ്ദേഹം യാത്രക്കാരോട് പറഞ്ഞു. ചെന്നൈയെ ഏറ്റവും മികച്ച മെട്രോ കണക്റ്റിവിറ്റിയുള്ള നഗരമായി മാറ്റുമെന്നും മുഖ്യമന്ത്രി യാത്രക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

ALSO READ: മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി

ഏപ്രിൽ 23നാണ് തമിഴ്നാട് നിയമസഭ മത്സരം നടക്കുന്നത്. കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് എംകെ സ്റ്റാലിൻ ജനവിധി തേടുന്നത്. മേയ് 4-ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരും. നടൻ വിജയുടെ പാർട്ടി ടിവികെ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

വീഡിയോ കാണാം

Follow Us