Teacher abuse student: 11 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ
Teacher abuse student: ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പോക്സോ നിയമപ്രകാരം അധ്യാപികയ്ക്കെതിരെ കേസ് എടുത്തു. വിദ്യാർഥിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
സൂറത്ത്: വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. 23 വയസ്സുകാരി മാൻസിയെന്ന ട്യൂഷൻ ടീച്ചറാണ് പൊലീസിന്റെ പിടിയിലായത്. ഏപ്രിൽ ഇരുപത്തിമൂന്നിനാണ് അധ്യാപികയേയും പതിനൊന്ന് വയസ്സുകാരനായ വിദ്യാർഥിയേയും കാണാതായത്.
ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പോക്സോ നിയമപ്രകാരമാണ് മാൻസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നതായി മാൻസി സമ്മതിച്ചെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഭഗീരഥ് സിങ് ഗാധ്വി പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ALSO READ: മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു
പ്രൈമറി സ്കൂൾ അധ്യാപികയാണ് മാൻസി. വിദ്യാർഥി മൂന്ന് മാസമായി തന്റേെയടുത്ത് ട്യൂഷന് വരുന്നുണ്ടെന്ന് മാൻസി പൊലീസിനോട് പറഞ്ഞു. വീട്ടുകാർ തന്നെ നിർബന്ധിച്ചത് കൊണ്ടാണ് കുട്ടിയുമായി നാട് വിട്ടതെന്നും ഇവർ പറഞ്ഞു.
ഏപ്രിൽ ഇരുപത്തിമൂന്നിനാണ് അധ്യാപികയേയും വിദ്യാർഥിയേയും കാണാതായത്. ഏപ്രിൽ ഇരുപത്തിയഞ്ചിന് മാൻസി കുട്ടിയുമായി സൂറത്തിൽ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെനിന്ന് ജയ്പുരിലേക്ക് പോയി. രണ്ടു രാത്രി ഒരു ഹോട്ടലിൽ താമസിച്ചുവെന്നും പൊലീസ് പറയുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയായ ഷംലാജിക്ക് സമീപത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.