മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു
Bajrang Dal Activist Dies: കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.
കർണാടക മംഗളൂരുവിൽ വീണ്ടും കൊലപാതകം. ബജ്രംഗ്ദൾ നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.
കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും സുഹാസിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഇയാളെ ഉടനെ സമീപത്തെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ കേസ് ആരംഭിച്ചു. കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം നഗരത്തിൽ പോലീസ് പരിശോധന ശക്തമാക്കി.
2022 ജൂലൈയിൽ സൂറത്‌കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ തുണക്കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. കേസിൽ ശിക്ഷിച്ച ഇയാൾ നിലവിൽ ജാമ്യത്തിലാണ്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്.