AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Hits Teen: ട്രെയിന്‍ വരുന്നതിനിടെയിൽ‌ റീല്‍സെടുക്കാൻ ശ്രമം; 15കാരന് ദാരുണാന്ത്യം

Train Hits Teen Filming Stunt For Viral Reel: ട്രെയിന്‍ വരുന്നത് കണ്ടിട്ടും റീല്‍സെടുക്കുന്നത് തുടരുകയായിരുന്നു വിശ്വജിത്ത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Train Hits Teen: ട്രെയിന്‍ വരുന്നതിനിടെയിൽ‌ റീല്‍സെടുക്കാൻ ശ്രമം; 15കാരന് ദാരുണാന്ത്യം
Train Hits TeenImage Credit source: social media
Sarika KP
Sarika KP | Published: 24 Oct 2025 | 09:21 AM

റെയിൽവേ പാളത്തിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന് ദാരുണാന്ത്യം. മംഗളഘട്ട് സ്വദേശിയായ വിശ്വജീത് സാഹു ആണ് മരിച്ചത്. ഒഡീഷയിലെ പുരിയിലെ ജനക്‌ദേവ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്‌ സംഭവം. ചൊവ്വാഴ്ചയായിരുന്നു ദാരുണമായ അപകടം നടന്നത്.

അമ്മയ്​ക്കൊപ്പം ദക്ഷിണകാളി ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു വിശ്വജിത്ത്. തുടർന്ന് ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങാനൊരുവേയാണ് ഇന്‍സ്റ്റഗ്രാമിലിടാന്‍ വേണ്ടി റീൽ ചിത്രീകരിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ട്രെയിന്‍ വരുന്നത് കണ്ടിട്ടും റീല്‍സെടുക്കുന്നത് തുടരുകയായിരുന്നു വിശ്വജിത്ത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ എതിർദിശയിൽ നിന്ന് ട്രെയിൻ വരുന്നതും കുട്ടി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം. പിന്നാലെ അമിത വേ​ഗത്തിലെത്തിയ ട്രെയിൻ സാഹുവിന്റെ ശരീരത്തില്‍ തട്ടുകയും പിന്നാലെ ഫോണ്‍ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കാറ്റടിച്ച് വിശ്വജിത്തിന്റെ കയ്യിലുണ്ടായിരുന്ന ഫോൺ തെറിച്ച് പോയി. ചിതറിത്തെറിച്ച നിലയിലാണ് വിശ്വജിത്തിൻറെ മൃതദേഹം ലഭിച്ചത്. ഒഡീഷ റെയില്‍വേ പോലീസ് (ജിആര്‍പി) സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Also Read:ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ചു; മരണ സംഖ്യ ഉയരുന്നു

അതേസമയം റീൽ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിൽ അധികവും കൗമാരക്കാരായ കുട്ടികളാണ്. കഴിഞ്ഞ ആ​ഗസ്റ്റിൽ ഒഡീഷയില്‍ ദുദുമ വെള്ളച്ചാട്ടത്തില്‍ റില്‍ ചിത്രീകരിക്കുന്നതിനിടെ സാഗര്‍ എന്ന 22-കാരന്‍ മരിച്ചിരുന്നു.