Jammu Kashmir : തൊഴിലാളികൾക്ക് നേരെ വെടിവെപ്പ്; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം
Terror Attack In Jammu Kashmir : ജമ്മു കശ്മീരിലെ ഗന്ദെർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം. ബാക്കി അഞ്ച് പേർ നിർമാണത്തൊഴിലാളികളാണ്.
ജമ്മു കശ്മീർ ഭീകരാക്രമണം (Image Credits - PTI)
ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ ആറ് മരണം. ജമ്മു കശ്മീരിലെ ഗന്ദെർബാൽ ജില്ലയിലാണ് സംഭവം. ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ഡോക്ടറും അഞ്ച് നിർമാണത്തൊഴിലാളുകളുമാണ് മരിച്ചത്. ആക്രമണത്തെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ആക്രമണത്തെ അപലപിച്ചു.
ഒരു സ്വകാര്യ കമ്പനിയുടെ ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുൻഡ് ഏരിയയിലെ ഒരു ടണലിൽ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കെയായിരുന്നു വെടിവെപ്പ്. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇക്കാര്യം പോലീസ് വ്യക്തമാക്കി.
Updating…