Bilaspur Accident: കുംഭമേള കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ വാഹനാപകടത്തില്‍പെട്ടു; രണ്ടുപേരുടെ നില ഗുരുതരം

Malayalees Met With an Accident in Bilaspur: പരിക്കേറ്റവരെ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് റായ്പൂരിലേക്കും അവിടെ നിന്നും പ്രയാഗ്രാജിലേക്കുമെത്തുകയായിരുന്നു ഇവര്‍. തിരികെ റായ്പൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

Bilaspur Accident: കുംഭമേള കഴിഞ്ഞ് മടങ്ങിയ മലയാളികള്‍ വാഹനാപകടത്തില്‍പെട്ടു; രണ്ടുപേരുടെ നില ഗുരുതരം

പ്രതീകാത്മക ചിത്രം

Updated On: 

24 Feb 2025 07:00 AM

ന്യൂഡല്‍ഹി: കുംഭമേള കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ വാഹനം അപകടത്തില്‍ പെട്ടു. പ്രയാഗ്‌രാജില്‍ നിന്ന് മടങ്ങിയ തിരുവനന്തപുരം സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമായിരുന്നു അപകടം. ആറ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് റായ്പൂരിലേക്കും അവിടെ നിന്നും പ്രയാഗ്രാജിലേക്കുമെത്തുകയായിരുന്നു ഇവര്‍. തിരികെ റായ്പൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി മലയാളി സംഘടനയായ ഐയ്മയുടെ ദേശീയ സെക്രട്ടറി അനില്‍ നായര്‍ പറഞ്ഞു.

കുംഭമേളയ്ക്ക് കൊണ്ടുപോയി ഭാര്യയെ കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി: കുംഭമേളയ്ക്ക് കൊണ്ടുപോയി ഭാര്യയെ കഴുത്തറുത്ത് കൊന്ന ഡല്‍ഹി സ്വദേശി പിടിയില്‍. ഡല്‍ഹി ത്രിലോക്പുതി സ്വദേശി അശോക് കുമാറാണ് പിടിയിലായിരിക്കുന്നത്. ഭാര്യ മീനാക്ഷിയെ ആസാദ് നഗര്‍ കോളനിയിലെ ഹോം സ്‌റ്റേയിലെ ബാത്ത്‌റൂമില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കൊലപാതകം നടക്കുന്നതിന് തലേന്ന് രാത്രിയാണ് ഇരുവരും ഹോം സ്‌റ്റേയിലെത്തിയത്. ഭാര്യ-ഭര്‍ത്താക്കന്മാര്‍ ആയതിനാല്‍ തന്നെ ഇരുവരുടെയും പക്കല്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം സ്ഥാപനത്തിന്റെ മാനേജര്‍ മീനാക്ഷിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read: Crime News: മുൻകാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മുൻകാമുകനും സുഹൃത്തുക്കളും

കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയുന്നതിനായി മീനാക്ഷിയുടെ ഫോട്ടോ പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേതുടര്‍ന്ന് അവരുടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. പിന്നാലെ പോലീസ് അശോകിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇയാള്‍ മീനാക്ഷിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നതായി പോലീസ് പറഞ്ഞു. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം