Karnataka Three Year Old Death: ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞു; ബൈക്കില്‍ നിന്ന് വീണ 3 വയസുകാരിയുടെ മേല്‍ ലോറി കയറി ദാരുണാന്ത്യം
Three Year Old Accident Karnataka: കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും, കുഞ്ഞിന് സുഖമില്ല തങ്ങളെ വിടണമെന്ന് പറഞ്ഞെങ്കിലും പോലീസ് വിട്ടയച്ചില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു.
ബെംഗളൂരു: നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അപകടത്തില്‍പ്പെട്ട് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാക മാണ്ഡ്യ സ്വദേശിയായ റിതീക്ഷയാണ് മരിച്ചത്. റിതീക്ഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുടുംബം സഞ്ചരിച്ച ബൈക്ക് പൊലീസ് തടഞ്ഞു. ഇതിന് പിന്നാലെയാണ് അപകടം ഉണ്ടായത്.
ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് ഇവരുടെ വാഹനം തടഞ്ഞത്. ഇവരെ ഏറെ നേരെ പിടിച്ചുവെച്ച ശേഷം വിട്ടയയ്ക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം ബൈക്കിന്റെ സമീപത്തിലൂടെ കടന്ന് പോയി. ഇതിന് പിന്നാലെ ബൈക്കില്‍ നിന്ന് തെറിച്ചു വീണ മൂന്ന് വയസുകാരിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയാണ് മരണം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും, കുഞ്ഞിന് സുഖമില്ല തങ്ങളെ വിടണമെന്ന് പറഞ്ഞെങ്കിലും പോലീസ് വിട്ടയച്ചില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഒരു പോലീസുകാരൻ തന്റെ കൈയില്‍ പിടിച്ചു വലിച്ചതായും അവര്‍ സഞ്ചരിച്ച ബൈക്ക് വലതുവശത്തേക്ക് തെന്നി വീണതായും അമ്മ പറഞ്ഞു. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പോലീസുകാര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമാണ്. സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് എഎസ്ഐമാരെ മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്ദണ്ടി സസ്‌പെന്‍ഡ് ചെയ്തു.
ALSO READ: കൗമാരക്കാർ പരസ്പര സമ്മതത്തോടെ പ്രണയിക്കട്ടെ… അത് പോക്സോ ആവില്ലെന്ന് സുപ്രീം കോടതി
വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവര്‍ അശ്രദ്ധ കാണിച്ചതായും നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും മനസിലായതിനാൽ അവരെ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.