Panchkula Mass Death: ഞാൻ ഇപ്പോൾ മരിക്കും…; പഞ്ച്കുളയിൽ ആറ് പേർ കാറിനുള്ളിൽ മരിച്ച നിലയിൽ
Haryana Panchkula Mass Death: ഒരു വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ സംശയം തോന്നിയതിനെ തുടർന്നാണ് പ്രദേശവാസികൾ പരിശോധിക്കുന്നത്. ആ സമയമാണ് ആറ് പേരുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയത്. പ്രദേശവാസികൾ അവരെ ആശുപത്രിയിലെത്തിക്കുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
ഹരിയാനയിലെ പഞ്ചഗുളയിൽ ഒരു കുടുംബത്തിലെ ആറ് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാമത്തെ ആൾ അബോധാവസ്ഥയിൽ കാറിന് പുറത്താണ് കണ്ടെത്തിയത്. അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ മരിക്കുമെന്നാണ് ഇയാൾ പറയുന്നത്. കുടുംബം വലിയ കടബാധ്യതയിലായിരുന്നുവെന്നും അവർ ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നുമാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.
ഒരു വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ സംശയം തോന്നിയതിനെ തുടർന്നാണ് പ്രദേശവാസികൾ പരിശോധിക്കുന്നത്. ആ സമയമാണ് ആറ് പേരുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയത്. പ്രദേശവാസികൾ അവരെ ആശുപത്രിയിലെത്തിക്കുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
42 കാരനായ പ്രവീൺ മിത്തലും കുടുംബവും ബാഗേശ്വർ ധാമിൽ നടന്ന ഒരു ആത്മീയ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്ന് ഡെറാഡൂണിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. അതിനിടയിലാണ് കുടുംബം വിഷം കഴിച്ചതെന്നാണ് സംശയിക്കുന്നത്. പ്രദേശവാസി നടക്കാൻ പോയപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ കാർ ശ്രദ്ധയിൽപ്പെട്ടത്.
മരിച്ചവരിൽ പ്രവീൺ മിത്തൽ (42), അദ്ദേഹത്തിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ (രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും) എന്നിവർ ഉൾപ്പെടുന്നു. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുടുംബം കനത്ത കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും അനുഭവിച്ചിരുന്നതായി സംശയിക്കപ്പെടുന്നു.