AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tiruvallur AC Death: എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; യുവതി ജീവനൊടുക്കി

ഭർത്താവും മറ്റു കുടുംബാംഗങ്ങളും മുകളിലോട്ടു പോയെങ്കിലും യുവതി കിടപ്പുമുറിയിൽ തന്നെയായിരുന്നു കിടന്നത്. പിറ്റേദിവസം രാവിലെ മുറിയിൽ എത്തിയ ആകാശാണ് മോണിക്കയുടെ മൃതദേഹം കാണുന്നത്. പോലീസ് എത്തി മൃതദേഹം തിരുവള്ളൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.അതേസമയം തിരുവള്ളൂരിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരനാണ് ആകാശ്........

Tiruvallur AC Death: എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; യുവതി ജീവനൊടുക്കി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 26 Apr 2026 | 02:34 PM

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഭർത്താവ് എസി വാങ്ങാൻ സമ്മതിക്കാത്തത് മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തിരുവള്ളൂരിന് സമീപത്തെ ഗ്രാമത്തിലാണ് സംഭവം. 25 കാരിയാണ് എസി വാങ്ങി നൽകാത്തതിനെ ചൊല്ലി ആത്മഹത്യ ചെയ്തത്. കടുത്ത ചൂടിനെ തുടർന്ന് മോണിക്ക ഭർത്താവ് ആകാശിനോട് എസി വാങ്ങി നൽകുവാൻ നിരന്തരം ആവശ്യപ്പെടുമായിരുന്നു.

എന്നാൽ മോണിക്കയുടെ ആവശ്യം ഭർത്താവ് നിരസിച്ചു. ഇതിൽ മനംനൊന്ത മോണിക്ക രാത്രി ആകാശും കുടുംബത്തിലുള്ള മറ്റ് ആളുകളും വീടിന്റെ ടെറസിന്റെ മുകളിൽ ഉറങ്ങാനായി പോയപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവും മറ്റു കുടുംബാംഗങ്ങളും മുകളിലോട്ടു പോയെങ്കിലും യുവതി കിടപ്പുമുറിയിൽ തന്നെയായിരുന്നു കിടന്നത്. പിറ്റേദിവസം രാവിലെ മുറിയിൽ എത്തിയ ആകാശാണ് മോണിക്കയുടെ മൃതദേഹം കാണുന്നത്. പോലീസ് എത്തി മൃതദേഹം തിരുവള്ളൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

അതേസമയം തിരുവള്ളൂരിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരനാണ് ആകാശ്. എന്നാൽ ഇതിനിടയിൽ മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോണിക്കയും ആകാശം ഒരേ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരായിരുന്നു. അവിടെ നിന്ന് തുടങ്ങിയ പ്രണയമാണ് ഇരുവരെയും മൂന്നുവർഷം മുമ്പ് വിവാഹത്തിൽ എത്തിച്ചത്.

ചെന്നൈയിൽ ഉയർന്ന താപനില

അതേസമയം ചെന്നൈയിൽ കനത്ത ചൂടാണ്. ഉയർന്ന താപനിലയാണ് ദിവസങ്ങളിൽ നഗരത്തിൽ രേഖപ്പെടുത്തുന്നത്. ഏപ്രിൽ 22ആം തീയതി 39.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ചെന്നൈയിൽ രേഖപ്പെടുത്തിയത്. സമുദ്ര കാറ്റിന്റെ വേഗത കുറഞ്ഞതോടൊപ്പം അന്തരീക്ഷത്തിന്റെ ഈർപ്പം വർദ്ധിച്ചത് ആണ് ചൂടുകൂടാൻ കാരണമായത് എന്നാണ് റിപ്പോർട്ട്. സാധാരണ നിലയെക്കാൾ നാല് ഡിഗ്രിയോളം താപനിലയാണ് വർദ്ധിച്ചത്. സാധാരണയായി ലഭിക്കാനുള്ള സമുദ്രക്കാറ്റ് വൈകിയെത്തിയതും അതിന്റെ വേഗത കുറഞ്ഞതുമാണ് ചൂടു വർദ്ധിക്കാൻ കാരണമായതെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലെ താപനില കൂടുന്നതിനാൽ യഥാർത്ഥ ചൂടിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നത് ജനങ്ങളെ സംബന്ധിച്ച് അസഹനീയമായി മാറുകയാണ്.ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉച്ചസമയത്ത് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദിവസത്തിൽ ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ നിർജലീകരണം സംഭവിക്കാനുള്ള സാധ്യത തടയണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. തമിഴ്നാട്ടിലെ ഉൾ ജില്ലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Follow Us