POCSO Case: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസ്
Toddler Assaulted and Murdered in Mumbai: ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുട്ടി മരണപ്പെട്ടത്. തുടർന്ന്, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മുംബൈ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ പങ്കാളി അറസ്റ്റിൽ. മുംബൈയിലെ മാൽവാനി പ്രദേശത്തുവെച്ചായിരുന്നു സംഭവം. അമ്മ നോക്കിനിൽക്കെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ റീന ഷെയ്ക്കിനെയും പങ്കാളി ഫർഹാൻ ഷെയ്ക്കിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുട്ടി മരണപ്പെട്ടത്. തുടർന്ന്, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടര വയസുകാരിയായ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശ്വാസം മുട്ടൽ മൂലമുണ്ടായ ആഘാതത്തിലാണ് കുട്ടി മരണപ്പെട്ടതെന്നും ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു.
പോലീസ് അന്വേഷണത്തിൽ അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് കണ്ടെത്തി. കുറ്റകൃത്യം നടപ്പോൾ റീന തടഞ്ഞില്ല. കൂടാതെ, ആശുപത്രിയിൽ എത്തിച്ചപ്പോൾ മകൾക്ക് അപസമരം ബാധിച്ചതാണെന്ന് പറഞ്ഞ് ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും പോലീസ് പറയുന്നു.
ALSO READ: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അമ്മയ്ക്കും പങ്കാളിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പ്രതികൾ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.