AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കോട്ടയം സ്വദേശിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബിലെ ലവ്ലി സർവകലാശാലയിൽ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനിയാണ് ജ്യോസ്നാ. പഞ്ചാബിലെ ലുധിയാനയ്ക്ക് അടുത്ത് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ബസ്സിന്റെ സൈഡ് സീറ്റിൽ ആയിരുന്നു ജ്യോസ്ന ഇരുന്നത്.ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.......

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കോട്ടയം സ്വദേശിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
JyosnaImage Credit source: Social Media
Ashli C
Ashli C | Updated On: 05 Oct 2026 | 02:27 PM

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജ്യോസ്നാ ജോർജ് ആണ് അപകടത്തിൽ മരിച്ചത്. പഞ്ചാബിലെ ലവ്ലി സർവകലാശാലയിൽ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനിയാണ് ജ്യോസ്നാ. പഞ്ചാബിലെ ലുധിയാനയ്ക്ക് അടുത്ത് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ബസ്സിന്റെ സൈഡ് സീറ്റിൽ ആയിരുന്നു ജ്യോസ്ന ഇരുന്നത് അതിനാൽ ബസ് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് വിദ്യാർഥിനി തെറിച്ചു വീഴുകയും ജ്യോസ്നയുടെ ദേഹത്തേക്ക് മറിയുകയുമായിരുന്നു. അതേസമയം ഇനിയും ബസിനടിയിൽ നിന്ന് വിദ്യാർഥിനിയുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

ALSO READ:കൊച്ചിയിൽ സപായിൽ ജോലിക്ക് എത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സ്ഥലത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അപകടത്തിൽ മറ്റു ചില മലയാളികൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.

കൊച്ചിയിൽ സപായിൽ ജോലിക്ക് എത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കൊച്ചിയിലെ കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി. സംഭവത്തിൽ നാല് പേരെ റിമാൻഡ് ചെയ്തു കളമശ്ശേരിയിലുള്ള ഒരു സ്പായിൽ ആണ് സംഭവം. അവിടെ മാനേജർ നൽകാമെന്ന് പറഞ്ഞാണ് യുവതി എത്തിച്ചത് തുടർന്ന് കൂട്ട ബലാത്സംഗത്തിന് ആക്കുകയായിരുന്നു. പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സ തുടരുകയാണെന്നാണ് റിപ്പോർട്ട്. ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരാണ് റിമാൻഡിലായത്.നാലുപേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ വിവരം പെൺകുട്ടി തന്റെ ഭർത്താവിനോട് പറയുകയായിരുന്നു.

ENGLISH SUMMARY

A Malayali student died in an accident involving a tourist bus in Punjab. The deceased, Josna George, was a native of Kaduthuruthy in Kottayam and a second-year MBA student at Lovely University in Punjab. The accident occurred when the bus, which was on an excursion near Ludhiana, overturned. Preliminary findings suggest that the driver falling asleep caused the accident.

Follow Us