മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്

Fatal negligence at AIIMS: Nurse accidentally injects formalin into IV bottle; toddler loses life: സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുഞ്ഞിനാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്.

മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്

പ്രതീകാത്മക ചിത്രം

Published: 

13 Jun 2026 | 10:19 PM

ഭോപ്പാൽ: ഭോപ്പാൽ എയിംസിൽ രക്താർബുദത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ്റെ മരണത്തിലേക്ക് നയിച്ചത് നഴ്സുമാർക്ക് ഉണ്ടായ ഗുരുതര പിഴവെന്ന് കണ്ടെത്തൽ. മരുന്നിന് പകരം നഴ്സ് ഗുരുതര രാസവസ്തുവായ ഫോർമാലിൻ കുത്തിവച്ചതാണ് കുഞ്ഞിൻ്റെ മരണത്തിന് കാരണമായത് എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അനുക ഗുജറാത്തി മധുബാല ശർമ എന്നീ നഴ്സിംഗ് ഓഫീസർമാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സാഗർ ജില്ലയിൽ നിന്നുമുള്ള സാർഥക് യാദവ് എന്ന് കുഞ്ഞിനാണ് നഴ്സുമാരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് ജീവൻ നഷ്ടമായത്. ബയോക്സി സാംപിളുകൾ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന രസവസ്തുവാണ് ഫോർമാലിൻ. ഇതാണ് അശ്രദ്ധമായി കുഞ്ഞിൻ്റെ ഞരമ്പുകളിലേക്ക് കുത്തിവെച്ചത്. ഡിസംബർ 15 നാണ് സാർഥക്കിനെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡിസംബർ പതിനേഴിനായിരുന്നു സംഭവം.

Also Read: IAF AN-32 Aircraft Crashes: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; അപകടം അസമില്‍ ലാന്‍ഡിങ്ങിനിടെ

ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയായായിരുന്നു. ഗുരുതരമായ രാസവസ്തു അടങ്ങിയ സിറിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വയ്ക്കുന്നതിന് പകരം, ഡ്യൂട്ടിയിലുണ്ടായിരുന്ന അനുക ഗുജറാത്തി സിറിഞ്ച് രോഗിയുടെ കിടയ്ക്കക്ക് അരികിലായി വയ്ക്കുകയായിരുന്നു. സംഭവദിവസം രാവിലെ കുട്ടിയുടെ ഐവി ലൈനിൽ തടസ്സം നേരിട്ടതോടെ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മധുബാല ശർമ കിടയ്ക്കക്ക് അരികിലിരുന്ന മരുന്ന് പരിശോധിക്കാതെ കുത്തിവച്ചു. ഇതോടെ കുട്ടി ആബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിറിഞ്ചിലുള്ള മരുന്ന് കുഞ്ഞിന് നൽകുന്നതല്ലെന്ന് കുട്ടിയുടെ പിതാവ് നഴ്സിനോട് പലതവണ പറഞ്ഞു എന്നാണ് വിവരം. എന്നാൽ ഇത് വകവയ്ക്കാതെ, മരുന്ന് ഏതെന്ന് പോലും നോക്കാതെ നഴ്സ് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുട്ടി കുഴഞ്ഞുവീണതോടെ ഐവി ബോട്ടിൽ എടുത്തുമാറ്റാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ഫോർമാലിൻ ശരീരത്തിൽ എത്തിയതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചത് എന്ന് ആശുപത്രിയിൽ നടത്തിയ അഭ്യന്തര അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. ഇതോടെ ജൂൺ 11ന് തന്നെ രണ്ട് നശ്ഗ്സുമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഫോർമാലിൻ ശരീരത്തിൽ പ്രവേശിച്ചതോടെ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതാണ് മരണത്തിന് കാരണമായത്.

English Summary

In a shocking case of medical negligence at AIIMS Bhopal, a three-year-old blood cancer patient tragically died. A nurse left a syringe filled with formalin—a toxic chemical used to preserve biopsy samples—on a bedside locker. Another nursing officer later injected it into the toddler’s IV line without verifying the label.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്