Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru to Chennai Train Passengers, Check This List Before Travelling: ഒട്ടുമിക്ക എല്ലാ ട്രെയിനുകളും എസ്എംവിടി സ്‌റ്റേഷനില്‍ നിന്നോ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നോ ആയിരിക്കും യാത്ര പുറപ്പെടുന്നത്. പുതുക്കിയ റൂട്ടും സ്റ്റേഷനുകളും നോക്കി യാത്രക്കാര്‍ യാത്രകള്‍ ആസൂത്രണം ചെയ്യണം. ദിവസേന സര്‍വീസ് നടത്തുന്ന മെമു, എക്‌സ്പ്രസ് ട്രെയിനുകള്‍, ഇന്റര്‍സിറ്റി എന്നിവയെ എല്ലാം നിയന്ത്രണം ബാധിക്കും.

ട്രെയിന്‍
ബെംഗളൂരു: ബെംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കി. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. ആരക്കോണം റെയില്‍വേ സ്‌റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചെന്നൈ സെന്‍ട്രല്‍ വഴി ഓടുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വൈകിയോടും
ജൂണ്‍ അവസാനത്തോടെയാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുന്നത്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന്റെ സമയത്തിലും മാറ്റമുണ്ട്. ജൂണ്‍ 19, 26 തീയതികളില്‍ ഉച്ചയ്ക്ക് 2.15 ന് പുറപ്പെടേണ്ട ട്രെയിന്‍ 30 മിനിറ്റ് വൈകിയാകും യാത്ര ആരംഭിക്കുക. ജൂണ്‍ 20,21,22,23,25,27,28 തീയതികളില്‍ ഇതേ ട്രെയിന്‍ 45 മിനിറ്റ് വൈകും. പുതുക്കിയ സമയക്രമം അനുസരിച്ച് ആളുകള്‍ യാത്ര ആസൂത്രണം ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു.
യെലഗിരി എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി
ജൂണ്‍ 27ന് വൈകിട്ട് 5.55ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് ജോലാര്‍പേട്ടിലേക്ക് പുറപ്പെടേണ്ടിയിരുന്ന യേലഗിരി എക്‌സ്പ്രസ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. ജോലാര്‍പേട്ടില്‍ നിന്നും ജൂലൈ 28ന് രാവിലെ 5 മണിക്ക് ചെന്നൈ സെന്‍ട്രലിലേക്ക് പുറപ്പെടുന്ന യേലഗിരി എക്‌സ്പ്രസ് ട്രെയിനും ഉണ്ടായിരിക്കുന്നതല്ല. ഈ റൂട്ടില്‍ സഞ്ചരിക്കേണ്ടവര്‍ മറ്റ് ട്രെയിനുകള്‍ തിരഞ്ഞെടുക്കണമെന്ന് റെയില്‍വേ അറിയിച്ചു.
Also Read: Namma Metro: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം
സേലം വരെ പോകുന്ന ട്രെയിനിന്റെ റൂട്ട് മാറി
എഗ്മോറില്‍ നിന്ന് സേലത്തേക്ക് രാത്രി 111.55ന് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ റൂട്ടില്‍ മാറ്റം വരുത്തി. ജൂണ്‍ 27ന് ഈ ട്രെയിന്‍ എഗ്മോറില്‍ നിന്നായിരിക്കില്ല സര്‍വീസ് ആരംഭിക്കുക. പകരം അര്‍ധരാത്രി 12.50ന് ചെങ്കല്‍പ്പേട്ടില്‍ നിന്നും യാത്ര ആരംഭിക്കും. എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുന്നവര്‍ ചെങ്കല്‍പ്പേട്ടിലേക്ക് പോകണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.
ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിനുകളെയും ബാധിക്കും
ജൂണ്‍ 16 മുതല്‍ ഏഴ് ആഴ്ചത്തേക്കാണ് ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ക്രാന്തി വീര സാംഗോളി രായണ്ണ യാര്‍ഡിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 4 വരെ നിയന്ത്രണങ്ങളുണ്ടാകും. തമിഴ്‌നാട്, കേരളം, മൈസൂരു എന്നിവിടങ്ങളിലേക്കെല്ലാം പോകുന്ന ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി.
ഒട്ടുമിക്ക എല്ലാ ട്രെയിനുകളും എസ്എംവിടി സ്‌റ്റേഷനില്‍ നിന്നോ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നോ ആയിരിക്കും യാത്ര പുറപ്പെടുന്നത്. പുതുക്കിയ റൂട്ടും സ്റ്റേഷനുകളും നോക്കി യാത്രക്കാര്‍ യാത്രകള്‍ ആസൂത്രണം ചെയ്യണം. ദിവസേന സര്‍വീസ് നടത്തുന്ന മെമു, എക്‌സ്പ്രസ് ട്രെയിനുകള്‍, ഇന്റര്‍സിറ്റി എന്നിവയെ എല്ലാം നിയന്ത്രണം ബാധിക്കും. മെമു ട്രെയിനുകള്‍ കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നാകും സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിനുകളെ എസ്എംവിടിയിലേക്കും യശ്വന്ത്പൂരിലേക്കും മാറ്റി. ഇന്റര്‍സിറ്റി ട്രെയിനുകള്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിന്നും സര്‍വീസ് നടത്തും.
English Summary
Train passengers travelling on the Bengaluru, Mangaluru, Mysuru and Chennai routes should check the latest schedule updates, as Indian Railways has revised the timings of several services and cancelled some trains due to operational reasons.