AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം

Bengaluru Namma Metro May Not Reach Tumakuru Experts Prefer RRTS Instead: ദീര്‍ഘദൂര ഇന്റര്‍ സിറ്റി യാത്രകള്‍ക്ക് ആര്‍ആര്‍ടിഎസ് അനുയോജ്യമാണെന്നാണ് മൊബിലിറ്റി വിദഗ്ധരുടെ അഭിപ്രായം. മെട്രോ ഇടനാഴി തുംകുരു വരെ നീട്ടുന്നതിനേക്കാള്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതാണെന്നും അവര്‍ പറയുന്നു.

Namma Metro: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം
മെട്രോ Image Credit source: PTI
Shiji M K
Shiji M K | Updated On: 12 Jun 2026 | 08:16 PM

ബെംഗളൂരുവിനും തുംകൂരുവിനും ഇടയില്‍ നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാര്‍. എന്നാല്‍ മെട്രോയ്ക്ക് പകരമായി റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായാണ് ഇപ്പോള്‍ വിവരം പുറത്തുവരുന്നത്. ആര്‍ആര്‍ടിഎസ് സര്‍വീസുകള്‍ ബെംഗളൂരുവില്‍ നിന്നും തുംകുരുവിലേക്ക് നീട്ടിയാല്‍ യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ലേ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ദീര്‍ഘദൂര ഇന്റര്‍ സിറ്റി യാത്രകള്‍ക്ക് ആര്‍ആര്‍ടിഎസ് അനുയോജ്യമാണെന്നാണ് മൊബിലിറ്റി വിദഗ്ധരുടെ അഭിപ്രായം. മെട്രോ ഇടനാഴി തുംകുരു വരെ നീട്ടുന്നതിനേക്കാള്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം ആര്‍ആര്‍ടിഎസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതാണെന്നും അവര്‍ പറയുന്നു. അവതരിപ്പിക്കപ്പെട്ട സംവിധാനത്തിന്റെ പ്രായോഗികതയും ഉപയോഗകവും ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗതാഗത ലാബ് കണ്‍വീനര്‍ ആശിഷ് ശര്‍മ പറഞ്ഞു.

എന്തുകൊണ്ടും നല്ലത് ആര്‍ആര്‍ടിഎസ് തന്നെ

ബെംഗളൂരു മുതല്‍ തുംകൂരു വരെയുള്ള റൂട്ടില്‍ ഒട്ടനവധി സ്‌റ്റേഷനുകള്‍ ആവശ്യമാണ്. അതിന് മെട്രോയാണ് ഏറ്റവും അനുയോജ്യമെങ്കിലും ബെംഗളൂരു മുതല്‍ തുംകൂരു വരെയുള്ള നീണ്ട ഇടനാഴികലാണ് ആര്‍ആര്‍ടിഎസിന് ഏറ്റവും മികച്ചത്. ഇത് യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.

മെട്രോയും ആര്‍ആര്‍ടിഎസും വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. മെട്രോ പ്രധാനമായും നഗരയാത്രകള്‍ക്ക് അനുയോജ്യമായതാണ്. ചെറിയ അകലത്തിലുള്ള സ്‌റ്റേഷനുകള്‍, പതിവ് സര്‍വീസുകള്‍, നിന്നുകൊണ്ടും സഞ്ചരിക്കാവുന്ന ചെറിയ യാത്രകള്‍ എന്നിവയെല്ലാം മെട്രോയുടെ ഭാഗമാണെന്ന് നഗര മൊബിലിറ്റി വിദഗ്ധനായ സഞ്ജീവ് പറഞ്ഞു.

എന്നാല്‍ 50 മുതല്‍ 100 കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഇന്റര്‍സിറ്റി ട്രെയിനുകള്‍ ദീര്‍ഘദൂര യാത്രകളെ ലക്ഷ്യമിട്ടുള്ളതാണ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ഈ ട്രെയിനിന് സാധിക്കും. സ്‌റ്റോപ്പുകള്‍ കുറവ്, ഇരിപ്പിടങ്ങള്‍ ഒരുപാട്, ലഗേജ് വെക്കാന്‍ സ്ഥലം, യാത്രക്കാര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഈ ട്രെയിനുകളില്‍ ഉണ്ടാകും.

Also Read: Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും

ബെംഗളൂരു വിട്ട് മെട്രോ വരില്ലേ?

കര്‍ണാടകയിലെ ആദ്യ അന്തര്‍ജില്ല മെട്രോയായിരിക്കും ബെംഗളൂരുവിലെ മഡവരയില്‍ നിന്നും തുംകൂരുവിലേക്ക് നീളുന്ന ഗ്രീന്‍ ലൈന്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ മഡവര വരെയുള്ള ഗ്രീന്‍ ലൈനിനെ തുംകൂരു വരെ എത്തിക്കുന്നത് അതിവേഗ യാത്ര സാധ്യമാക്കുമെന്ന പ്രതീക്ഷ ആളുകള്‍ക്കും ഉണ്ടായിരുന്നു.

ഏകദേശം 60 കിലോമീറ്റര്‍ നീളത്തിലാണ് പാത നിശ്ചയിച്ചിരിക്കുന്നത്. നെലമംഗലയിലെയും ദബാസ്‌പേട്ടയിലെയും റെസിഡന്‍ഷ്യല്‍, വ്യാവസായി ഏരിയകള്‍ക്ക് ഈ പാത ഗുണം ചെയ്യും. പ്രതിദിനം ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാര്‍ ഈ റൂട്ടില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് ബിഎംആര്‍സിഎല്‍ പറയുന്നു.

നെലമംഗല, ദബാസ്‌പേട്ട, ക്യാതസാന്ദ്ര എന്നിവ ഉള്‍പ്പെചെ 16 സ്റ്റേഷനുകള്‍ ഈ ഇടനാഴിയില്‍ ഉണ്ടായിരിക്കും. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം 1 മണിക്കൂറാക്കി കുറയ്ക്കാനും പാതയ്ക്ക് സാധിക്കുന്നതാണ്. ആദ്യ അന്തര്‍ജില്ല പാതയ്ക്കായുള്ള ഡിപിആര്‍ ബിഎംആര്‍സിഎല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു, പാതയുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന കാര്യം ഇനി സര്‍ക്കാരിന്റെ കയ്യിലാണ്.

English Summary

Experts believe extending Bengaluru’s Namma Metro from Madavara to Tumakuru may not be necessary, arguing that Regional Rapid Transit System (RRTS) services could efficiently handle commuter demand while offering faster intercity connectivity.

Follow Us