Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുമായി സംസാരിച്ച് ട്രംപ്‌

Trump Speaks with Prime Minister Narendra Modi: ഹോര്‍മുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര സമുദ്രപാതയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളും മറ്റ് വെല്ലുവിളികളും ഉണ്ടാകുന്നത് അസ്വീകാര്യമാണ്. മാത്രമല്ല, യുദ്ധം ലോകത്തൊന്നാകെ ഊര്‍ജ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയിലും സ്ഥിതി സമാനമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട്...

Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുമായി സംസാരിച്ച് ട്രംപ്‌

ഡൊണാള്‍ഡ് ട്രംപ്, നേരേന്ദ്ര മോദി

Updated On: 

24 Mar 2026 | 09:02 PM

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മോദി-ട്രംപ് ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോര്‍മുസ് കടലിടുക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായി.

ഹോര്‍മുസ് തുറക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സിലൂടെ അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് സമ്പൂര്‍ണമായ പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഫലപ്രദവും വളരെ മികച്ചതുമായി ചര്‍ച്ചകള്‍ നടന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ്, ട്രംപ്-മോദി ചര്‍ച്ചയുടെ വിവരങ്ങള്‍ അംബാസഡര്‍ പങ്കുവെച്ചത്.

സെര്‍ജിയോ ഗോറിന്റെ പോസ്റ്റ്‌

ട്രംപില്‍ നിന്നും തനിക്ക് കോള്‍ ലഭിച്ചതായി പ്രധാനമന്ത്രിയും സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെ കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചുവെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷം ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ പിന്തുണ നല്‍കുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായും നിലനിര്‍ത്തുന്നത് അത്യാവശ്യമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ക്കായി ബന്ധം ശക്തമായി നിലനിര്‍ത്താനും ഞങ്ങള്‍ സമ്മതിച്ചു, പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിച്ച് അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളുടെ തലവന്മാരുമായി താന്‍ രണ്ടുതവണ ഫോണില്‍ സംസാരിച്ചുവെന്നും എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

Also Read: Narendra Modi: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണം, അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്: പ്രധാനമന്ത്രി

ഹോര്‍മുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര സമുദ്രപാതയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളും മറ്റ് വെല്ലുവിളികളും ഉണ്ടാകുന്നത് അസ്വീകാര്യമാണ്. മാത്രമല്ല, യുദ്ധം ലോകത്തൊന്നാകെ ഊര്‍ജ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഇന്ത്യയിലും സ്ഥിതി സമാനമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയരുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം