TVK Government Formation: സത്യപ്രതിജ്ഞ നടക്കില്ലേ? ടിവികെയ്ക്ക് രണ്ട് എംഎല്‍എമാര്‍ കൂടി വേണം
Tamilaga Vettri Kazhagam Leader Vijay to Be Sworn In as CM Tomorrow: ദ്രാവിഡ ഭീമന്മാരായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും 62 വര്‍ഷം നീണ്ട രാഷ്ട്രീയ-ഭരണ തേരോട്ടത്തിനാണ് ഇതോടെ വിജയ് കര്‍നിട്ടത്. 108 സീറ്റുകള്‍ നേടാനായെങ്കിലും ഭൂരിപക്ഷം നേടി ഭരണം ഉറപ്പിക്കണമെങ്കില്‍ 118 സീറ്റുകള്‍ വിജയ്ക്ക് ആവശ്യമായിരുന്നു. ഇതിനായി കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കെല്ലാം ടിവികെ അധ്യക്ഷന്‍ കത്തയക്കുതയും ചെയ്തു.
ചെന്നൈ: ഭൂരിപക്ഷം തികയ്ക്കാനാകാതെ തമിഴക വെട്രി കഴകം. ടിവികെ പാര്‍ട്ടി മെയ് ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും, ഭൂരിപക്ഷം തികയ്ക്കാന്‍ ഇനിയും രണ്ട് എംഎല്‍എമാര്‍ കൂടി വേണമെന്നാണ് ഔദ്യോഗിക അറിയിപ്പ്. വിസികെ പാര്‍ട്ടിയില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ കൂടി എത്തുന്നതോടെ 118 എന്ന നമ്പര്‍ ടിവികെയ്ക്ക് തികയ്ക്കാന്‍ സാധിക്കും.
വിസികെയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടിവികെ പാര്‍ട്ടി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് വിജയ് ഇക്കാര്യം ധരിപ്പിച്ചു. രണ്ട് എംഎല്‍എമാരുടെ കുറവുമൂലും സത്യപ്രതിജ്ഞ എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. രാവിലെ 11 മണിക്കായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടില്‍ വിജയ് തരംഗം
മെയ് നാലിന് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അത് ആഘോഷമാക്കിയത് തമിഴ് ജനത മാത്രമല്ല, മറിച്ച് ഈ രാജ്യത്തുള്ള എല്ലാ വിജയ് ആരാധകരുമാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടിവികെയ്ക്ക് ആകെ 234 സീറ്റുകളില്‍ 108 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു.
ദ്രാവിഡ ഭീമന്മാരായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും 62 വര്‍ഷം നീണ്ട രാഷ്ട്രീയ-ഭരണ തേരോട്ടത്തിനാണ് ഇതോടെ വിജയ് കര്‍നിട്ടത്. 108 സീറ്റുകള്‍ നേടാനായെങ്കിലും ഭൂരിപക്ഷം നേടി ഭരണം ഉറപ്പിക്കണമെങ്കില്‍ 118 സീറ്റുകള്‍ വിജയ്ക്ക് ആവശ്യമായിരുന്നു. ഇതിനായി കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കെല്ലാം ടിവികെ അധ്യക്ഷന്‍ കത്തയക്കുതയും ചെയ്തു.
മെയ് നാലിന് ഫലം വന്നതിന് പിന്നാലെ രണ്ട് തവണ വിജയ് ഗവര്‍ണര്‍ അര്‍ലേക്കറെ നേരിട്ട് കണ്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയില്ല. 118 എംഎല്‍എമാരുടെ പിന്തുണ വേണമെന്ന നിലപാടില്‍ തന്നെയായിരുന്നു ഗവര്‍ണര്‍.
കത്ത് ലഭിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിധി മാനിച്ച് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതോടെ വിജയ്ക്ക് 113 എംഎല്‍എമാരുടെ പിന്തുണയായി. പിന്നെയും അഞ്ച് പേരുടെ പിന്തുണ കൂടി ആവശ്യമായിരുന്നു. ഡിഎംകെ സഖ്യത്തില്‍ നിന്നും ടിവികെയിലേക്ക് എത്തിയ കോണ്‍ഗ്രസ് അഞ്ച് സീറ്റുകലാണ് നല്‍കിയത്.
Also Read: Tamil Nadu Government Formation: ടിവികെ വാഴും വിജയ് നയിക്കും; CPI-CPIM-VCK പിന്തുണ പ്രഖ്യാപിച്ചു
എന്നാല്‍ വര്‍ഗീയ പാര്‍ട്ടികളുമായി ടിവികെ ഒരിക്കലും സഖ്യമുണ്ടാക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു കോണ്‍ഗ്രസ് പിന്തുണ നല്‍കിയത്. ബിജെപിയുമായി സഖ്യത്തിലായ എഐഎഡിഎംകെയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഇത്. ഏഴ് വര്‍ഷത്തിന് ശേഷം സംഭവിച്ച കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനുള്ളിലെ പിളര്‍പ്പ് വഞ്ചന എന്ന ആരോപണങ്ങളിലേക്കും കാര്യങ്ങളെത്തിച്ചു.
കോണ്‍ഗ്രസ് പിന്തുണ ലഭിച്ചതോടെ വിടുതലെ ചിരുതൈഗല്‍ കക്ഷി (ടിസികെ), സിപിഐ, സിപിഐഎം തുടങ്ങിയ പാര്‍ട്ടികളെയും ടിവികെ സമീപിച്ചിരുന്നു. മൂവരും വിജയ്ക്ക് പ്രഖ്യാപിച്ച പിന്തുണയാണ് ഇപ്പോള്‍ ഭരണത്തിലേക്ക് നയിച്ചത്. മന്ത്രിസഭയ്ക്കുള്ളില്‍ രണ്ട് സീറ്റുകള്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഈ മൂന്ന് പാര്‍ട്ടികളുെ ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്നു. അതേസമയം, അധികാരത്തിലെത്താന്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഡിഎംകെയും എഐഎഡിഎംകെയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ തങ്ങള്‍ ബദ്ധശത്രുകളാണെന്ന് പറഞ്ഞ് ഡിഎംകെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി.
English Summary
TVK chief and actor Vijay is set to take oath as the Chief Minister of Tamil Nadu on May 9 following the party’s government formation. The swearing-in ceremony is expected to draw major political attention across the state.