Vijay: “അവർ ഭയക്കുന്നു, സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പേടി”; ജനനായകൻ വിവാദത്തിൽ വിജയ്

Vijay About Jana Nayagan Movie Row: സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ഡൽഹിയിൽ പോയല്ലോ. ജനങ്ങളുടെ പ്രശ്നത്തിൽ എന്താണ് അദ്ദേഹം ചെയ്തത്? തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും വിജയ് പ്രതികരിക്കവെ പറഞ്ഞു. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അരികിലേക്ക് നേരിട്ട് ഇറങ്ങിയതെന്നും വിജയ് വ്യക്തമാക്കി.

Vijay: അവർ ഭയക്കുന്നു, സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പേടി; ജനനായകൻ വിവാദത്തിൽ വിജയ്

Actor And TVK Leader Vijay

Edited By: 

Arun Nair | Updated On: 27 Apr 2026 | 08:38 PM

ചെന്നൈ: ജനനായകൻ വിവാദത്തിൽ (Jana Nayagan Movie) ഒടുവിൽ തുറന്നടിച്ച് നടനും ടിവികെ നേതാവുമായ വിജയ് (Vijay). സിനിമ തടഞ്ഞതിന് കാരണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ഭയമാണെന്നാണ് വിജയ്‍യുടെ പ്രതികരണം. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അരികിലേക്ക് നേരിട്ട് ഇറങ്ങിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തെരഞ്ഞെടുപ്പ് പത്രിക സമർപ്പിച്ച ശേഷമായിരുന്നു വിജയ്‍യുടെ പ്രതികരണം.

എൽപിജി പ്രതിസന്ധിയെക്കുറിച്ചും വിജയ് മാധ്യമങ്ങളോട് സംസാരിക്കവെ പരാമർശിച്ചു. ​ഗ്യാസ് ക്ഷാമം മൂലം ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക്‌ ഇക്കാര്യത്തിൽ ബന്ധം ഇല്ലെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ പറയുന്നത്. സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ഡൽഹിയിൽ പോയല്ലോ. ജനങ്ങളുടെ പ്രശ്നത്തിൽ എന്താണ് അദ്ദേഹം ചെയ്തത്? തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും വിജയ് പ്രതികരിക്കവെ പറഞ്ഞു.

ALSO READ: ‘പൗരന്മാരെ സംരക്ഷിക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; സുരക്ഷാകാര്യ മന്ത്രിസഭാസമിതിയില്‍ മോദി

തമിഴ്നാട്ടിൽ രണ്ടാമത്തെ മണ്ഡലത്തിലും ടിവികെ അധ്യക്ഷൻ വിജയ് നാമനിർദേശപത്രിക നൽകി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ റോഡ് ഷോ നടത്തിയ ശേഷമാണ് വിജയ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ പ്രചാരണയോഗങ്ങളിലും വിജയ് പങ്കെടുത്തു. നേരത്തെ ചെന്നൈ പെരമ്പൂരിലാണ് വിജയ് നാമ നിർദ്ദേശപത്രിക നൽകിയത്. അതിനിടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചെപ്പൊക്ക് മണ്ഡലത്തിൽ പത്രിക നൽകി. നൂറുകണക്കിന് ഡിഎംകെ പ്രവർത്തകർ പങ്കെടുത്ത റോഡ്ഷോയ്ക്കും ഉദയനിധി നേതൃത്വം നൽകി.

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന്

അതേസമയം ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെ അണ്ണാമലൈയ്ക്ക് മത്സരിക്കാൻ സീറ്റ് കണ്ടെത്താൻ കഴിയാതെ പോകുന്നതാണ് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നതെന്നാണ് വിവരം. കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കാൻ സിഇസി രാത്രി എട്ടരയ്ക്ക് ഡൽഹിയിൽയോഗം ചേരുന്നുണ്ട്. ഇതിന് ശേഷം ഉടൻ പട്ടിക പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us
Related Stories
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
Namma Metro: കാത്തിരുന്നോ കാത്തിരുന്നോ ട്രെയിന്‍ എത്തില്ല; കലേന അഗ്രഹാര-തവരെക്കരെ മെട്രോ ഓഗസ്റ്റിലും ഇല്ല
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി