Maoists Surrender: പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ കീഴടങ്ങി: അടിയന്തര സഹായം നൽകി ഛത്തീസ്ഗഡ് സർക്കാർ
Twenty-two Maoists Surrendered: ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് മുന്നിലാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 22 മാവോയിസ്റ്റുകളും കീഴടങ്ങിയത്. ഇത്രയധികം പേർ ആയുധങ്ങൾ ഉപേക്ഷിക്കുന്നത് മേഖലയിലെ മുതിർന്ന മാവോയിസ്റ്റ് നേതത്വത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതീകാത്മക ചിത്രം
റായ്പൂർ: ഛത്തീസ്ഗഡിൽ പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ (Maoists) സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി. ഇവർക്ക് സംസ്ഥാന സർക്കാർ അടിയന്തര സഹായമെന്നോണം, മുപ്പത്തേഴര ലക്ഷം രൂപ വീതിച്ച് നൽകുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ കീഴടങ്ങിയത് 1476 മാവോയിസ്റ്റുകളാണെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് മുന്നിലാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 22 മാവോയിസ്റ്റുകളും കീഴടങ്ങിയത്. ഇത്രയധികം പേർ ആയുധങ്ങൾ ഉപേക്ഷിക്കുന്നത് മേഖലയിലെ മുതിർന്ന മാവോയിസ്റ്റ് നേതത്വത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനയ്ക്കുള്ളിലെ ആഭ്യന്തര വിള്ളലുകളുമാണ് ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള തീരമാനത്തിലേക്ക് എത്തിച്ചതെന്നാണ് മാവോയിസ്റ്റുകൾ വ്യക്തമാക്കുന്നത്.
കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും അടിയന്തര സഹായമായി സംസ്ഥാന സർക്കാർ 50,000 രൂപ വീതം നൽകിയതായി അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കീഴടങ്ങൽ- പുനരധിവാസ നയത്തിന് കീഴിൽ തിരികെയെത്തിയ മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കും. അതേസമയം ഈ വർഷം മാത്രം നാരായൺപൂരിൽ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 132 ആയതായി എസ്പി പറഞ്ഞു.