കോടതിക്ക് പുറത്ത് വച്ച് കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി, ആക്രമണം ജയിലിൽ നിന്നിറങ്ങി നാലാം ദിവസം

Murder Accused Hacked With Machete Outside Pune Court: സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ശിവജിനഗർ കോടതി വളപ്പിന് പുറത്തുവെച്ച് രണ്ട് യുവാക്കൾ ചേർന്ന് മന്ദാർ മാരുതി കിവാളെയെ വെട്ടുകത്തികൊണ്ട് തുടർച്ചയായി വെട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ പ്രതികൾ രണ്ട് സ്കൂട്ടറുകളിലായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവശേഷം കിവാളെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്

കോടതിക്ക് പുറത്ത് വച്ച് കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി, ആക്രമണം ജയിലിൽ നിന്നിറങ്ങി നാലാം ദിവസം

പ്രതീകാത്മക ചിത്രം

Published: 

25 Nov 2026 | 04:47 PM

മഹാരാഷ്ട്രയിലെ പൂനെയിൽ കോടതി നടപടികൾക്കായി എത്തിയ കൊലക്കേസ് പ്രതിക്ക് നേരെ പട്ടാപ്പകൽ ക്രൂരമായ ആക്രമണം. ബുധനാഴ്ച ഉച്ചയോടെ ശിവജിനഗർ കോടതി പരിസരത്തിന് പുറത്തുവെച്ചാണ് 35 വയസ്സുകാരനായ മന്ദാർ മാരുതി കിവാളെയെ അക്രമികൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതികൾ ഇയാൾക്ക് നേരെ വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ കിവാളെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ശിവജിനഗർ കോടതി വളപ്പിന് പുറത്തുവെച്ച് രണ്ട് യുവാക്കൾ ചേർന്ന് മന്ദാർ മാരുതി കിവാളെയെ വെട്ടുകത്തികൊണ്ട് തുടർച്ചയായി വെട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ പ്രതികൾ രണ്ട് സ്കൂട്ടറുകളിലായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവശേഷം കിവാളെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് പുറത്തുവന്ന മറ്റ് വീഡിയോകളിൽ, ചുറ്റും ആളുകൾ നോക്കിനിൽക്കെ ഒരു കൈ അറ്റുപോയ നിലയിൽ കിവാളെ ഫുട്പാത്തിൽ കിടക്കുന്നതാണ് കാണുന്നത്. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Also Read: കഫേ അടച്ച ശേഷം രാത്രി പാർട്ടി; 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

2025 ഏപ്രിലിൽ പൂനെയിലെ സന്തോഷ്നഗർ കത്രജിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ആക്രമണത്തിന് ഇരയായ കിവാളെയെന്ന് പോലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 26 കാരനായ ശുഭം സുഭാഷ് ചവാനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജയിലിലായിരുന്നു. കിവാളെയും കൂട്ടാളികളും ചേർന്ന് ചവാനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. ഈ കേസിൽ മുഖ്യപ്രതിയായ അമർ സകോരെ, കൂട്ടാളികളായ ഗിരീഷ് സുഭാഷ് ബാബറെ, യോഗേഷ് ബാബുറാവു ഡോറെ എന്നിവരും നേരത്തെ പിടിയിലായിരുന്നു.

നാല് ദിവസം മുൻപാണ് കിവാളെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി കോടതിയിൽ എത്തിയപ്പോഴാണ് ഇയാൾക്ക് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായത്. കോടതി പരിസരത്ത് പട്ടാപ്പകൽ നടന്ന അക്രമസംഭവം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ പൂനെ പോലീസ് കമ്മീഷറിൽ നിന്നും വിവരങ്ങൾ തേടി. ഒളിവിൽ പോയ പ്രതികളെ എത്രയും വേഗം കണ്ടെത്താനും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഉപമുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary

Murder accused Mandar Kiwale was critically injured after attackers severed his hand with a machete and allegedly shot at him outside Pune’s Shivajinagar court; Deputy CM sought strict action.

Loading...
Unable to load recommendations.
Follow Us
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ