Two Terrorists Killed at Uri: ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

Two Terrorists Killed in Encounter in Uri: മൂന്ന് ഭീകരർ വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതിൽ രണ്ടു ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു. ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

Two Terrorists Killed at Uri: ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

23 Apr 2025 11:14 AM

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം കരകയറുന്നതിന് മുമ്പ് ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. മൂന്ന് ഭീകരർ വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതിൽ രണ്ടു ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു. ഇവരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത നടുക്കുന്ന സംഭവത്തിന് പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി. പഹൽഗാമിൽ ഉണ്ടായ ആക്രമണത്തിൽ നാവികസേനയിലെയും, ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥർ അടക്കം കൊലപ്പെട്ടിരുന്നു. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.

ALSO READ: ‘ലഘുഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവിനെ വെടിവച്ചു, ദയവായി രക്ഷിക്കൂ’; നിലവിളിച്ച് യുവതി, ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യൻ ആർമി എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയാണെന്ന തരത്തിലുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത അക്രമണമാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. ആക്രമണത്തിൽ ലഷ്കർ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും