AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat: ഇനി 800 വന്ദേ ഭാരതുകൾ കൂടി, പിന്നീട് 4000, വളർച്ച അതിവേഗം

നിലവിൽ 164 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. എന്നാൽ വരാനിരിക്കുന്ന ട്രെയിനുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. ഇപ്പോഴുള്ളതിൻ്റെ മൂന്നിരട്ടയിലധികം

Vande Bharat: ഇനി 800 വന്ദേ ഭാരതുകൾ കൂടി, പിന്നീട് 4000, വളർച്ച അതിവേഗം
Vande Bharath TrainsImage Credit source: TV9 Network
Arun Nair
Arun Nair | Updated On: 16 Jan 2026 | 05:57 PM

ഒന്നോ രണ്ടോ വന്ദേ ഭാരത് വന്നതു കൊണ്ട് മാത്രം ആ വിപ്ലവം അവസാനിച്ചെന്ന് കരുതാൻ വരട്ടെ. വരാനിരിക്കുന്നത്. ഇരട്ടിയും അതിൻ്റെ 10 ഇരട്ടി. 10 വർഷത്തിനുള്ളിൽ രാജ്യത്ത് ട്രെയിൻ ഗതാഗതം വലിയ മുന്നേറ്റം നടത്താൻ പോകുന്ന വിധം എല്ലാ ഒരുക്കങ്ങളും ഇപ്പോഴെ ആരംഭിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. നിലവിൽ 164 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. എന്നാൽ വരാനിരിക്കുന്ന ട്രെയിനുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. ഇപ്പോഴുള്ളതിൻ്റെ മൂന്നിരട്ടയിലധികം ട്രെയിനുകളാണ് വരുന്ന വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേ എത്തിക്കുന്നത്.

എത്ര ട്രെയിനുകൾ

വിശദമായി പറഞ്ഞാൽ നാല് വർഷത്തിനുള്ളതിൽ അതായത് 2030 ആകുമ്പോഴേക്കും 800 ട്രെയിനുകൾ കൂടി വന്ദേ ഭാരതിൻ്റെ ഭാഗമായി എത്തും. 2047 ആകുമ്പോഴേക്കും ഇതിൻ്റെ എണ്ണം 4500 ആക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2030 ആകുമ്പോഴേക്കും തന്നെ നിലവിൽ ആവശ്യമുള്ള അടിസ്ഥാന സൌകര്യ വികസനം റെയിൽവേ പൂർത്തിയാക്കേണ്ടതുണ്ട്. അതിനൊപ്പം തന്നെ ട്രെയിനുകളും ആനുപാതികമായി വർധിപ്പിക്കും.

ALSO READ: വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; യാത്ര ചെയ്യണമെങ്കില്‍ ഇത്രയും കൊടുക്കണം

ഭക്ഷണത്തിലും മാറ്റം

വന്ദേ ഭാരത് സർവ്വീസുകളിൽ മാറ്റം വരുന്നതിനോടൊപ്പം ട്രെയിനിലെ ഭക്ഷണ മെനുവിലും ചില മാറ്റങ്ങൾ റെയിൽവേ നടപ്പാക്കുന്നുണ്ട്. കേരളത്തിൻ്റെ അപ്പവും പാലട പായസവും, മഹാരാഷ്ട്രയുടെ കാണ്ട പൊഹ, മസാല ഉപ്പ്മാ, ആന്ധ്രയുട തനത് വിഭവങ്ങൾ എല്ലാം വന്ദേഭരതിൻ്റെ മെനുവിൽ പുതിയതായി കൂട്ടിച്ചേർത്തതാണ്. കേരളത്തിൻ്റെ പൊറോട്ടയും താമസിക്കാതെ മെനുവിൻ്റെ ഭാഗമാകുമെന്നാണ് വിവരം.

ടിക്കറ്റ് നിരക്ക്

നിലവിൽ ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസുകളാണ് വന്ദേ ഭാരത് സ്ലീപ്പർ അല്ലാത്ത ട്രെയിനുകൾക്കുള്ളത്. മിനിമം 50 കിലോ മീറ്റർ യാത്രക്കാണ് നിരക്കീടാക്കുന്നത്. കുറഞ്ഞത് 300 രൂപയെങ്കിലും മിനിമം ഇതിന് കൊടുക്കണം. അതേസമയം വന്ദേ ഭാരത് സ്ലീപ്പറിന് കുറഞ്ഞത് 402 കിലോ മീറ്ററിനാണ് നിരക്ക് ചാർജ് ചെയ്യുന്നത്. 962.4 രൂപയാണ് ഇതിൻ്റെ നിരക്ക്. ഫസ്റ്റ് എസിയിൽ 1523.8 രൂപയും, സെക്കൻ്റ് എസിയിൽ 1243 രൂപയും ആയിരിക്കും. ഇതിൽ തേർഡ് എസിയൂടെ നിരക്കാണ് 962 രൂപ. ജനുവരി 17 മുതൽ സ്ലീപ്പുറുകളും സർവ്വീസ് ആരംഭിക്കും.