Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; യാത്ര ചെയ്യണമെങ്കില്‍ ഇത്രയും കൊടുക്കണം
Vande Bharat Sleeper Fare structure : വന്ദേ ഭാരത് സ്ലീപ്പറിലെ ടിക്കറ്റ് നിരക്കും അനുബന്ധ വിശദാംശങ്ങളും പുറത്ത്. കണ്‍ഫേം ആയ ടിക്കറ്റുകള്‍ മാത്രമേ വന്ദേ ഭാരത് സ്ലീപ്പറില്‍ ലഭ്യമാകൂ. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ്, ഭാഗികമായി കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ എന്നിവയില്ല.
വന്ദേ ഭാരത് സ്ലീപ്പറിലെ ടിക്കറ്റ് നിരക്കും അനുബന്ധ വിശദാംശങ്ങളും പുറത്ത്. കണ്‍ഫേം ആയ ടിക്കറ്റുകള്‍ മാത്രമേ വന്ദേ ഭാരത് സ്ലീപ്പറില്‍ ലഭ്യമാകൂ. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ്, ഭാഗികമായി കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ എന്നിവയ്ക്ക് വ്യവസ്ഥയില്ലെന്ന് റെയില്‍വേയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ചാർജ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ദൂരം 400 കിലോമീറ്ററായിരിക്കും.
മുൻകൂർ റിസർവേഷൻ കാലയളവിന്റെ ആദ്യ ദിവസം മുതൽ എല്ലാ ബെർത്തുകളും ബുക്കിംഗിനായി ലഭ്യമാകും. ലേഡീസ് ക്വാട്ട, ഭിന്നശേഷിക്കാര്‍ക്കുള്ള ക്വാട്ട (പിഡബ്ല്യുഡി), സീനിയര്‍ സിറ്റിസണ്‍സ് ക്വാട്ട, ഡ്യൂട്ടി പാസ് ക്വാട്ട എന്നിവ ഉണ്ടാകും. മറ്റ് റിസർവേഷൻ ക്വാട്ടകളൊന്നും ബാധകമല്ല.
എല്ലാ പേയ്‌മെന്റുകളും ഡിജിറ്റലായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്യാന്‍സല്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ ഫീഫണ്ട് ആരംഭിക്കുന്നതിനു വേണ്ടിയാണിത്. ഡിജിറ്റൽ പേയ്‌മെന്റ് നടത്താൻ കഴിയുന്നില്ലെങ്കിൽ റീഫണ്ട് സാധാരണ നിബന്ധനകൾ പ്രകാരം നൽകും.
60 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും, 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും, ലഭ്യമെങ്കില്‍ ഓട്ടോമാറ്റിക്കായി ലോവര്‍ ബെര്‍ത്ത് അനുവദിക്കും. ആദ്യ 400 കി.മീക്ക് ഫസ്റ്റ് എസിയില്‍ 1520 രൂപയാണ് നിരക്ക്. സെക്കന്‍ഡ് എസിയില്‍ 1240 രൂപയാകും നിരക്ക്. തേര്‍ഡ് എസിയില്‍ 960 രൂപ ഈടാക്കും. ജിഎസ്ടി പ്രത്യേകം ഈടാക്കും.
ടിക്കറ്റ് നിരക്ക് ഇങ്ങനെ-405 കി.മീ വരെയുള്ള കണക്കുകള്‍
| കി.മീ | 1എസി | 2എസി | 3എസി |
| 1-400 | 1520 | 1240 | 960 |
| 401 | 1523.80 | 1243.10 | 962.40 |
| 402 | 1527.60 | 1246.20 | 964.80 |
| 403 | 1531.40 | 1249.30 | 967.20 |
| 404 | 1535.20 | 1252.40 | 969.60 |
| 405 | 1539.00 | 1255.50 | 972.00 |
#VandeBharatSleeper Express Fare structure :
👉 Only confirmed tickets, 🚫 No RAC/WAITING LIST
👉 Minimum chargeable distance – 400 KM
👉 Class available – 1AC , 2AC & 3AC
👉 All available berths Will be available from the day of (ARP).
👉 Basic fare ( including GST, extra as… pic.twitter.com/q92tjs46Q1— Snehashish. A railfan (@SnehashishPaul7) January 10, 2026
കൊല്‍ക്കത്തയും ഗുവാഹത്തിക്കും ഇടയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നത്. ജനുവരി 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.