AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat sleeper train: ഹൈടെക് സൗകര്യങ്ങളുമായി വന്ദേ ഭാരത് സ്ലീപ്പർ: രാത്രിയാത്രകൾ ഇനി വിമാനയാത്ര പോലെ സുഖകരം

Vande Bharat train's sleeper version: തീപിടുത്തം തടയാൻ അത്യാധുനിക എയറോസോൾ അധിഷ്ഠിത സംവിധാനങ്ങളും പ്രത്യേക ഫയർ ബാരിയർ വാതിലുകളും ഓരോ കോച്ചിലുമുണ്ട്.

Vande Bharat sleeper train: ഹൈടെക് സൗകര്യങ്ങളുമായി വന്ദേ ഭാരത് സ്ലീപ്പർ: രാത്രിയാത്രകൾ ഇനി വിമാനയാത്ര പോലെ സുഖകരം
Vande Bharat sleeperImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 31 Dec 2025 | 10:05 AM

ന്യൂഡൽഹി: വിമാനയാത്രകൾ പോലെ ട്രെയിൻ യാത്ര സാധിക്കില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷെ അതിനുള്ള വഴികൾ ഒരുക്കുകയാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ. ദൂരയാത്രകൾക്കും രാത്രികാല യാത്രകൾക്കുമായി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ രണ്ട് സെറ്റുകൾ നിലവിൽ പരീക്ഷണ ഓട്ടത്തിലാണെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിനുകളുടെ പ്രവർത്തന വേഗത 160 കിലോമീറ്ററാണ്. സുരക്ഷയ്ക്കായി ‘കവച്’ സംവിധാനം ഇതിൽ ഒരുക്കിയിട്ടുണ്ട്.

Also Read: Namma Metro: ബെംഗളൂരു മെട്രോ കളറാകും; വരുന്നത് 21 ട്രെയിനുകള്‍, അതും ഈ സ്ഥലങ്ങളിലേക്ക്

തീപിടുത്തം തടയാൻ അത്യാധുനിക എയറോസോൾ അധിഷ്ഠിത സംവിധാനങ്ങളും പ്രത്യേക ഫയർ ബാരിയർ വാതിലുകളും ഓരോ കോച്ചിലുമുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റുമായി സംസാരിക്കാൻ ടോക്ക്-ബാക്ക് യൂണിറ്റുകൾ, അണുനശീകരണത്തിനായി എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ UV-C ലാമ്പ് സംവിധാനം എന്നിവയും ഇതിനൊപ്പം ഉണ്ട്. ഭിന്നശേഷിക്കാർക്കായി ട്രെയിനിന്റെ ഇരുവശങ്ങളിലുമുള്ള ഡ്രൈവിംഗ് കോച്ചുകളിൽ പ്രത്യേക ശൗചാലയങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

 

മറ്റ് അറിയിപ്പുകൾ

 

കോവിഡിന് ശേഷം ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു. 2025 നവംബറിലെ കണക്കനുസരിച്ച് പ്രതിദിനം ശരാശരി 11,740 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇത് കോവിഡിന് മുൻപുള്ള കണക്കിനേക്കാൾ (11,283) കൂടുതലാണ്. നിലവിൽ ജാർഖണ്ഡിലെ ദുംകയിൽ 26 സർവീസുകളും ജമ്മു താവിയിൽ 110 സർവീസുകളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.