Velachery–Parangimalai Train: കാത്തിരിപ്പ് അവസാനിച്ചു; വേലച്ചേരി-പറങ്കിമല ട്രെയിന്‍ യാത്ര തുടങ്ങി

Velachery–Parangimalai MRTS Train Service Finally Starts: ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം ഉള്‍ക്കൊള്ളുന്ന ഈ റെയില്‍പാതയുടെ നിര്‍മാണം 2008ലാണ് ആരംഭിച്ചത്. എന്നാല്‍ ഭൂപ്രശ്‌നങ്ങള്‍, ഭരണപരമായ വെല്ലുവിളികള്‍ തുടങ്ങി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ കാരണം നിര്‍മാണം പാതിവഴിയില്‍ നിലച്ചു.

Velachery–Parangimalai Train: കാത്തിരിപ്പ് അവസാനിച്ചു; വേലച്ചേരി-പറങ്കിമല ട്രെയിന്‍ യാത്ര തുടങ്ങി

ട്രെയിന്‍

Updated On: 

13 Mar 2026 | 08:15 PM

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രെയിന്‍ യാത്രക്കാരുടെ ദീര്‍ഘനാളായുള്ള കാത്തിരിപ്പ് അവസാനിച്ചു. ചെന്നൈ മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ വേലച്ചേരി-പറങ്കിമല എംഎര്‍ടിഎസ് സര്‍വീസ് മാര്‍ച്ച് 14 മുതല്‍ സര്‍വീസ് ആരംഭിച്ചു. നഗരത്തിലെ സബര്‍ബന്‍ ഗതാഗത ശൃംഖയ്ക്ക് പുത്തന്‍ ഉണര്‍വുമായാണ് ട്രെയിനിന്റെ വരവ്. 18 വര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

സെന്റ് തോമസ് മൗണ്ടില്‍ നിന്ന് തിരുവാന്‍മിയൂര്‍, മൈലാപ്പൂര്‍, ട്രിപ്ലിക്കെയ്ന്‍, അഭിരാമപുരം തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒരു ട്രെയിനിനായി 18 വര്‍ഷത്തോളമായി യാത്രക്കാര്‍ കാത്തിരിക്കുകയാണ്. നഗരത്തിലെ വിവിധ റസിഡന്‍ഷ്യല്‍, വാണിജ്യ മേഖലകളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്താന്‍ പോകുന്ന ഈ ട്രെയിന്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും.

ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം ഉള്‍ക്കൊള്ളുന്ന ഈ റെയില്‍പാതയുടെ നിര്‍മാണം 2008ലാണ് ആരംഭിച്ചത്. എന്നാല്‍ ഭൂപ്രശ്‌നങ്ങള്‍, ഭരണപരമായ വെല്ലുവിളികള്‍ തുടങ്ങി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ കാരണം നിര്‍മാണം പാതിവഴിയില്‍ നിലച്ചു.

വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഘടനാപരമായി പൂര്‍ത്തിയായതായി പ്രഖ്യാപിച്ചത്. ട്രാക്ക് സ്ഥാപിക്കല്‍, വൈദ്യുതീകരണം, സിഗ്നലിങ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

Also Read: Chennai Train: സെന്റ് തോമസ് മൗണ്ടിലേക്ക് ആ ട്രെയിനെത്തുന്നു; 18 വര്‍ഷത്തിന് ശേഷം എന്‍ട്രി

പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ചെന്നൈ ബീച്ചിനും പറങ്കിമലയ്ക്കും ഇടയില്‍ 43 ട്രെയിന്‍ സര്‍വീസുകളാണ് ഉണ്ടാകുക

ചെന്നൈ ബീച്ചിനും വേലച്ചേരിക്കും ഇടയില്‍ 2 സര്‍വീസുകള്‍ ഉണ്ടാകും

പറങ്കിമലയ്ക്കും വേലച്ചേരിക്കും ഇടയില്‍ 3 സര്‍വീസും ഉണ്ടാകുന്നതാണ്‌

Loading...
Unable to load recommendations.
Follow Us
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം!
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ